വാഷിങ്ടണ്‍: അമേരിക്കയില്‍ ഫ്ലോറിഡയില്‍ ഹൈസ്കൂളിലുണ്ടായ വെടിവയ്‌പില്‍ പതിനേഴ് പേര്‍ കൊല്ലപ്പെട്ടു. ഫ്ലോറിഡയിലെ പാര്‍ക്ക്‌ലാൻഡിൽ മാര്‍ജെറി സ്റ്റോണ്‍മാന്‍ ഡഗ്ലാസ് ഹൈസ്കൂളിലാണ് വെടിവ്യ‌പ് നടന്നത്. സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട 19കാരനായ നിക്കോളാസ് ക്രൂസാണ് വെടിവയ്‌പ് നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വിദ്യാര്‍ത്ഥികള്‍ സ്കൂളിന് വെളിയിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അക്രമിയെ ഈയടുത്ത് അച്ചടക്കത്തിന്റെ പേരില്‍ സ്കൂളില്‍ നിന്നും പുറത്താക്കിയിരുന്നതായി പൊലീസ് പറഞ്ഞു. യാതൊരു മടിയും കൂടാതെയാണ് അക്രമി പിന്നീട് പൊലീസില്‍ കീഴടങ്ങിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തെ അപലപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇരകളുടെ കടുംബത്തിന്റെ സങ്കടത്തോടൊപ്പം ഒത്തുചേരുന്നതായി അദ്ദേഹം അറിയിച്ചു. 12 പേര്‍ സ്കൂളിന് അകത്തും രണ്ട് പേര്‍ വെളിയിലുമാണ് കൊല്ലപ്പെട്ടത്. ഒരാള്‍ തെരുവില്‍ വച്ചും മറ്റ് രണ്ട് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ