വാഷിങ്ടൺ: യുഎസ് തീരത്ത് കനത്ത നാശം വിതച്ച മൈക്കിൾ ചുഴലിക്കാറ്റിൽ ഒരു മരണം. 50 വർഷത്തിനിടെ യുഎസ് തീരത്തടിക്കുന്ന അതിശക്തമായ ചുഴലിക്കാറ്റാണ് മൈക്കിൾ. ‘കാറ്റഗറി-4’ വിഭാഗത്തിൽപ്പെട്ട ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും പ്രളയവും ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 155 മൈൽ വേഗതയിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്.
A look at what houses in #Mexico Beach, #Florida look like right now. This is a follow up from the previous clip posted. They are now submerged and were no match for #HurricaneMichael (via Tessa Talarico) #Hurricane #Michael #HurricaneMichael2018 pic.twitter.com/GJENrhFJha
— Josh Benson (@WFLAJosh) October 10, 2018
ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് 21 ലക്ഷം പേരോട് തീരത്ത് നിന്നും ഒഴിഞ്ഞ് പോകാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഫ്ളോറിഡ, അലബാമ,
ജോർജിയ, സൗത്ത് കരോലിന, നോർത്ത് കരോലിന എന്നീ സംസ്ഥാനങ്ങളാണ് ചുഴലിക്കാറ്റ് ഭീഷണി നേരിടുന്നത്. ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്ന് ഇവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും ഏത് സാഹചര്യങ്ങളെയും നേരിടാൻ സർക്കാർ തയ്യാറാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

ഫ്ലോറിഡയിലെ പാൻഹാൻഡിലിൽ വീടിനു മുകളിൽ മരം മറിഞ്ഞുവീണതിനെ തുടർന്ന് ഒരാൾ മരിച്ചെന്നാണ് റിപ്പോർട്ട്. ചുഴലിക്കാറ്റിൽ നിരവധി മേൽക്കൂര തകർന്നുവെന്നും റിപ്പോർട്ടുണ്ട്. ദി ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി അധികൃതർ ഏകദേശം അഞ്ചു ലക്ഷത്തോളം ഫ്ലോറിഡ നിവാസികളോട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.