ന്യൂഡൽഹി: കനത്തമഴയും വെള്ളപ്പൊക്കവും മൂലം യെമനിലെ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് 160,000 പേരെ മാറ്റിപ്പാർപ്പിച്ചു. വർഷങ്ങളായി നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തെ തുടർന്ന് രാജ്യത്തെ മാനവരാശി പോരാടുമ്പോഴാണ് ഈ ദുരന്തം സംഭവിക്കുന്നത്.
യെമനിൽ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിൽ 130 ഓളം പേർ മരിച്ചു, 260ലധികം വീടുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായതായി ഹൂത്തി വിമതർ ഞായറാഴ്ച പറഞ്ഞു.
Read More: Kerala Rains Floods Weather Live Updates: മഞ്ചേശ്വരത്ത് മഴക്കെടുതി; വീടുകൾ തകർന്നു
വിമതരുടെ നിയന്ത്രണത്തിലുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയിൽ 124 പേർക്ക് പരുക്കേറ്റതായി ഹൂത്തി ആരോഗ്യ അധികൃതർ അറിയിച്ചു. തലസ്ഥാനമായ സനയും ചരിത്രപരമായ പഴയ നഗരവും ഇതിൽ ഉൾപ്പെടുന്നു.
ഹജ്ജ, ഹോഡെഡ പ്രവിശ്യകളിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് 160,000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
വടക്കൻ ഹൂത്തികൾ 2015 മുതൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന്റെ പിന്തുണയോടെ തെക്കൻ സർക്കാരിനെതിരെ യുദ്ധം ചെയ്യുകയാണ്.
Read More: Floods in Yemen kill 130, displace thousands, rebels say