പട്ന: ബിഹാര്‍ തലസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജനറല്‍ ആശുപത്രിയായ നളന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മഴയെ തുടര്‍ന്ന് വെള്ളം കയരി. ശനിയാഴ്ച പെയ്ത കനത്ത മഴയില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അടക്കം വെള്ളം കയറി. വെള്ളം നിറഞ്ഞുകവിഞ്ഞ ഐസിയുവില്‍ കിടക്കയില്‍ കിടക്കുന്ന രോഗികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വെള്ളത്തില്‍ മീനുകളേയും കാണാന്‍ കഴിയും.

വെള്ളം പുറത്തേക്ക് ഒഴുക്കാനുളള നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബിഹാറില്‍ പലയിടത്തും കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയുടെ വീട്ടിന് പുറത്തും വെള്ളം കെട്ടി നില്‍ക്കുകയാണ്.

വെള്ളിയാഴ്ച മുതല്‍ കനത്ത മഴയാണ് സംസ്ഥാനത്ത് തുടരുന്നത്. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു. വീടുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ബിഹാറില്‍ ഓഗസ്റ്റ് 1 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook