പാട്ന: കഴിഞ്ഞ മൂന്ന് ദിവസമായുള്ള അതിശക്തമായ മഴയില്‍ വിറങ്ങലിച്ച് ബിഹാര്‍. ആറ് ജില്ലകള്‍ ഇതിനോടകം വെള്ളത്തിനടിയിലായി. ഒരു ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചു. സംസ്ഥാനത്ത് പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.
വിവിധ സ്ഥലങ്ങളിലായി മൂന്ന് പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. ഇവര്‍ വെള്ളക്കെട്ടില്‍ അകപ്പെടുകയായിരുന്നു. ഇതുവരെ ഇവരെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പതിനായിരക്കണക്കിന് ആളുകളാണ് ക്യാമ്പുകളില്‍ ഉള്ളത്. സമൂഹ അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്താണ് ജനങ്ങള്‍ ആഹാരം കഴിക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് ഇതിനായി സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
Bihar Chief Minister Nitish Kumar conducted aerial survey of flood-affected areas in Darbhanga, Madhubani, Sheohar, Sitamarhi & Motihari earlier today, after conducting a high-level meeting on the flood situation in the state. pic.twitter.com/noF5vetuqv
— ANI (@ANI) July 14, 2019
നദികളില്‍ അസാധാരണമാം വിധം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പല റോഡുകളും തമ്മില്‍ ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.