ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ക​രാ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ വിവാദം കത്തി നില്‍ക്കെ മറുപടിയുമായി കേന്ദ്രം. ‘ചത്ത കുതിരയെ ആണ് കോണ്‍ഗ്രസ് ചാട്ട കൊണ്ട് അടിക്കുന്നത്’ എന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. അപകീര്‍ത്തികരമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നതെന്ന് മന്ത്രി ആരോപിച്ചു.

‘റഫാല്‍ ഇടപാടിലെ ഓരോ ചോദ്യങ്ങള്‍ക്കും കൃത്യമായും വ്യക്തമായും ഉത്തരം പറഞ്ഞതാണ്. വളരെ സുതാര്യമായ രീതിയിലാണ് മറുപടി നല്‍കിയത്. സഭയില്‍ മാത്രമല്ല, കോടതിയിലും അത്തരത്തിലാണ് ഉത്തരം പറഞ്ഞത്,’ നിര്‍മല സീതാരാമന്‍ പറഞ്ഞു. റ​ഫാ​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ട​ത്തി​യ​ത് വി​ല​യി​രു​ത്ത​ൽ മാ​ത്ര​മാ​ണ്. ഇ​ട​പെ​ട​ലാ​യി വ്യാ​ഖ്യാ​നി​ക്കേ​ണ്ട​തി​ല്ലെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഫ്ര​ഞ്ച് സ​ർ​ക്കാ​രു​മാ​യി സ​മാ​ന്ത​ര ച​ർ​ച്ച ന​ട​ത്തി​യ​തി​നെ എ​തി​ർ​ത്ത സെ​ക്ര​ട്ട​റി​യു​ടെ കു​റി​പ്പ് അ​തി​രു​ക​ട​ന്ന​തെ​ന്ന് മ​നോ​ഹ​ർ പ​രീ​ക്ക​ര്‍ പറഞ്ഞു. 2016 ജ​നു​വ​രി 11നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് പ​രീ​ക്ക​ർ കു​റി​പ്പ് ന​ൽ​കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി സം​സാ​രി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നും ഇ​തി​ൽ നി​ർ​ദേ​ശ​മു​ണ്ട്.

റഫാൽ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന് തെളിവായി പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ്​ ദ ഹിന്ദു ദിനപത്രം ഇന്ന്​ പുറത്ത്​ വിട്ടിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ്​ ഫ്രാൻസുമായി സമാന്തര ചർച്ചകൾ നടത്തിയെന്നും ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തി​​​​​​​​​​ന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നുമായിരുന്നു പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ്​.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ