/indian-express-malayalam/media/media_files/uploads/2017/09/nirmala-sitharaman-759.jpg)
New Delhi: Commerce & Industry Minister Nirmala Sitharaman interacts with the media on budget proposals pertaining to the her ministry in New Delhi on Monday. PTI Photo by Kamal Singh (PTI2_6_2017_000164A)
ന്യൂഡൽഹി: റഫാൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഇടപെട്ടതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ വിവാദം കത്തി നില്‍ക്കെ മറുപടിയുമായി കേന്ദ്രം. 'ചത്ത കുതിരയെ ആണ് കോണ്‍ഗ്രസ് ചാട്ട കൊണ്ട് അടിക്കുന്നത്' എന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. അപകീര്‍ത്തികരമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നതെന്ന് മന്ത്രി ആരോപിച്ചു.
'റഫാല്‍ ഇടപാടിലെ ഓരോ ചോദ്യങ്ങള്‍ക്കും കൃത്യമായും വ്യക്തമായും ഉത്തരം പറഞ്ഞതാണ്. വളരെ സുതാര്യമായ രീതിയിലാണ് മറുപടി നല്‍കിയത്. സഭയില്‍ മാത്രമല്ല, കോടതിയിലും അത്തരത്തിലാണ് ഉത്തരം പറഞ്ഞത്,' നിര്‍മല സീതാരാമന് പറഞ്ഞു. റഫാലിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയത് വിലയിരുത്തൽ മാത്രമാണ്. ഇടപെടലായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും പ്രതിരോധമന്ത്രി ലോക്സഭയിൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തിയതിനെ എതിർത്ത സെക്രട്ടറിയുടെ കുറിപ്പ് അതിരുകടന്നതെന്ന് മനോഹർ പരീക്കര്‍ പറഞ്ഞു. 2016 ജനുവരി 11നാണ് ഇതു സംബന്ധിച്ച് പരീക്കർ കുറിപ്പ് നൽകിയത്. പ്രധാനമന്ത്രിയുടെ ഓഫീസുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാനും ഇതിൽ നിർദേശമുണ്ട്.
റഫാൽ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന് തെളിവായി പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് ദ ഹിന്ദു ദിനപത്രം ഇന്ന് പുറത്ത് വിട്ടിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രാൻസുമായി സമാന്തര ചർച്ചകൾ നടത്തിയെന്നും ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്ബലമാക്കിയെന്നുമായിരുന്നു പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.