അടുത്ത മൂന്നു മാസത്തേക്ക് വിമാന ടിക്കറ്റ് നിരക്കുകൾ ഇങ്ങനെയാണ്

ന്യൂഡൽഹി: രാജ്യത്ത് പുനഃരാരംഭിക്കുന്ന ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മാസത്തേക്കാണ് നിരക്കുകൾ പ്രാബല്യത്തിലുണ്ടാവുക. ഓഗസ്റ്റ് 23 രാത്രി 11.59വരെയാണ് പുതിയ നിരക്കുകൾ. രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച മുതലാണ് പുനരാരംഭിക്കുക. വിമാന യാത്രാ സമയദൈർഘ്യം അടിസ്ഥാനമാക്കിയുള്ള ബാൻഡുകളാക്കി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. 40 മിനുറ്റിൽ താഴെ, 40 മിനുറ്റ് മുതൽ 60 മിനുറ്റ് വരെ, 60 മിനുറ്റ് മുതൽ 90 മിനുറ്റ് വരെ, 90 മിനുറ്റ് മുതൽ 120 മിനുറ്റ് […]

flight service, വിമാന സർവീസ്, international flights, രാജ്യാന്തര വിമാന സർവീസ്, covid 19, കോവിഡ്-19, evacuation, കേരള ഹൈക്കോടതി. Kerala High court, ഒഴിപ്പിക്കല്‍, nri, എന്‍ആര്‍ഐ, nrk, പ്രവാസികള്‍, new visa rules india, ഇന്ത്യയിലെ പുതിയ വിസാ ചട്ടം, visa validity rules india, ഇന്ത്യയിലെ പുതിയ വിസാ കാലാവധി ചട്ടം, iemalayalam

ന്യൂഡൽഹി: രാജ്യത്ത് പുനഃരാരംഭിക്കുന്ന ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മാസത്തേക്കാണ് നിരക്കുകൾ പ്രാബല്യത്തിലുണ്ടാവുക. ഓഗസ്റ്റ് 23 രാത്രി 11.59വരെയാണ് പുതിയ നിരക്കുകൾ. രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച മുതലാണ് പുനരാരംഭിക്കുക.

വിമാന യാത്രാ സമയദൈർഘ്യം അടിസ്ഥാനമാക്കിയുള്ള ബാൻഡുകളാക്കി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. 40 മിനുറ്റിൽ താഴെ, 40 മിനുറ്റ് മുതൽ 60 മിനുറ്റ് വരെ, 60 മിനുറ്റ് മുതൽ 90 മിനുറ്റ് വരെ, 90 മിനുറ്റ് മുതൽ 120 മിനുറ്റ് വരെ, 120 മിനുറ്റ് മുതൽ 150 മിനുറ്റ് വരെ എന്നിങ്ങനെയാണ് യാത്രാ സമയദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ വിമാന സർവീസുകളെ ബാൻഡുകളാക്കി തിരിക്കുകയെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ്ങ് പുരി പറഞ്ഞു.

ടിക്കറ്റ് നിരക്കുകൾ

 • 40 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ആഭ്യന്തര വിമാന സർവീസുകൾക്ക് താഴ്ന്ന പരിധി 2000 രൂപയും ഉയർന്ന പരിധി 6000 രൂപയും
 • 40 മിനുറ്റ് മുതൽ 60 മിനുറ്റ് ദൈർഘ്യമുള്ള വിമാന സർവീസുകൾക്ക് 2,500 രൂപയ്ക്കും 7,500 രൂപയ്ക്കും ഇടയിൽ
 • 60 മിനുറ്റ് മുതൽ 90 മിനുറ്റ് വരെ ദൈർഘ്യമുള്ള വിമാനങ്ങൾക്ക് 3,000 രൂപയ്ക്കും 9,000 രൂപയ്ക്കും ഇടയിൽ
 • 90 മിനുറ്റ് മുതൽ 120 മിനുറ്റ് വരെ ദൈർഘ്യമുള്ള വിമാനങ്ങൾക്ക് 3,500 രൂപമുതൽ 10,000 രൂപ വരെ

Read More: ഗൾഫിൽ നിന്നു കേരളത്തിലേക്ക് വിമാന സർവീസുമായി ഇൻഡിഗോ

 • 120 മിനുറ്റ് മുതൽ 150 മിനുറ്റ് വരെ ദൈർഘ്യമുള്ള വിമാനങ്ങൾക്ക് നിരക്ക് 4500 രൂപമുതൽ 13000 രൂപ വരെ
 • 150 മിനുറ്റ് മുതൽ 180 മിനുറ്റ് വരെ ദൈർഘ്യമുള്ള വിമാനങ്ങൾക്ക് നിരക്ക് 5500 രൂപയ്ക്കും 15700 രൂപയ്ക്കും ഇടയിൽ
 • 180 മിനുറ്റ് മുതൽ 210 മിനുറ്റ് വരെ ദൈർഘ്യമുള്ള വിമാനങ്ങൾക്ക് 6500 രൂപയ്ക്കും 18600 രൂപയ്ക്കും ഇടയിലാണ് വിമാന നിരക്ക്

കേരളത്തിലേക്കുള്ള വിമാനസർവീസുകളുടെ സമയ ദൈർഘ്യം

 • കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് മൂന്നു മണിക്കൂർ 10 മിനുറ്റ് അഥവാ 190 മിനുറ്റാണ് യാത്രാ സമയം
 • തിരുവനന്തപുരത്തു നിന്നാണെങ്കിൽ മൂന്നു മണിക്കൂർ 25 മിനുറ്റ് അഥവാ 205 മിനുറ്റാണ് യാത്രാ സമയം
 • കോഴിക്കോട് മുംബൈ വിമാനം ഒരുമണിക്കൂർ 50 മിനുറ്റ് അഥവാ 110 മിനുറ്റ് എടുക്കും
 • കണ്ണൂർ മുംബൈ വിമാനം ഒരുമണിക്കൂർ 45 മിനുറ്റ് അഥവാ 105 മിനുറ്റ് എടുക്കും
 • കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ഡൽഹിയിലേക്ക് നേരിട്ട് വിമാന സർവീസുകൾ പുതിയ ഷെഡ്യൂളുകളിലില്ല. മറ്റു വിമാനത്താവളങ്ങൾ വഴിയുള്ള വിമാനങ്ങളോ കണക്ഷൻ വിമാനങ്ങളോ ആണുള്ളത്
 • കൊച്ചി-ഡൽഹി വിമാനങ്ങൾ മൂന്നു മണിക്കൂറിലും കുറഞ്ഞ സമയത്തിൽ മുൻപ് എത്തിച്ചേർന്നിരുന്നു. എന്നാൽ പുതിയ സർവീസുകൾ കൂടുതൽ സമയമെടുക്കാനാണ് സാധ്യത.
 • ഒരു മണിക്കൂർ 20 മിനുറ്റ് അഥവാ 80 മിനുറ്റാണ് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് ബംഗലൂരുവിലേക്കുള്ള യാത്രയ്ക്കുള്ള സമയം.
 • 55 മിനുറ്റിനും 65 മിനുറ്റിനും ഇടയിലാണ് കൊച്ചി-ബംഗലൂരു സർവീസുകളുടെ ദൈർഘ്യം.
 • ഒരു മണിക്കൂർ 15 മിനുറ്റ് അഥവാ 105 മിനുറ്റാണ് തിരുവനന്തപുരം ബംഗലൂരു വിമാനയാത്രയ്ക്ക് വേണ്ട സമയം
 • മുംബൈയിലേക്ക് തിരുവനന്തപുരത്തുനിന്ന് 125 മിനുറ്റും കൊച്ചിയിൽ നിന്ന് 115 മുതൽ 125 മിനുറ്റ് വരെയുമാണ് നോൺ സ്റ്റോപ്പ് വിമാനങ്ങളിലെ യാത്രാ സമയം.
 • ഒരു മണിക്കൂർ 25 മിനുറ്റാണ് (85 മിനുറ്റ്) കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്ന് നോൺ സ്റ്റോപ്പ് വിമാനങ്ങളിൽ ചെന്നൈയിലെത്തുന്നതിനു വേണ്ട സമയം.
 • കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് 65 മിനുറ്റാണ് നോൺ സ്റ്റോപ്പ് ദൂരം.
 • പുതിയ ഷെഡ്യൂളിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേക്ക് വിമാനമില്ല.
 • ഹൈദരാബാദിലേക്ക് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നുമാണ് നേരിട്ട് വിമാനങ്ങളുള്ളത്. ഒരു മണിക്കൂർ 35 മിനുറ്റ് മുതൽ ഒരു മണിക്കൂർ 50 മിനുറ്റ് വരെയാണ് സമയ ദൈർഘ്യം.

എല്ലാ വിമാനത്താവളങ്ങളോടും വിമാന കമ്പനികളോടും തിങ്കളാഴ്ച പ്രവർത്തനത്തിന് തയ്യാറാവാൻ നിർദേശം നൽകിയതായി കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 25 നാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തിവച്ചത്. എന്നാൽ കാർഗോ ഫ്ലൈറ്റുകൾ, മെഡിക്കൽ ഇവാക്വേഷൻ ഫ്ലൈറ്റുകൾ, ഏവിയേഷൻ റെഗുലേറ്റർ ഡിജിസി‌എ അംഗീകരിച്ച പ്രത്യേക ഫ്ലൈറ്റുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ അനുവദിച്ചിരുന്നു.

ഈ മാസമാദ്യം രാജ്യത്തുടനീളമുള്ള എയർപോർട്ട് മാനേജർമാരുമായുള്ള ആശയവിനിമയത്തിൽ, എല്ലാ വിമാനത്താവളങ്ങളും പ്രവർത്തനത്തിന് സജ്ജമായിരിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല നാലാംഘട്ട ലോക്ക്ഡൗൺ കഴിയുന്നതിനു മുൻപ് വിമാന സർവീസുകൾ ആരംഭിച്ചേക്കുമെന്ന സൂചന വ്യോമയാന മന്ത്രിയും നൽകിയിരുന്നു. ഏതുദിവസവും വിമാന സർവീസുകൾ പുനരാരംഭിക്കാൻ സർക്കാർ തയ്യാറാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

Read More: ആരോഗ്യസേതു ആപ് നിര്‍ബന്ധം; വിമാനയാത്രയ്ക്കുളള മാര്‍ഗനിര്‍ദേശങ്ങൾ

വിമാന യാത്രികർക്കെല്ലാം ഫോണിൽ ആരോഗ്യ സേതു ആപ് നിർബന്ധമാക്കുന്നതിനെക്കുറിച്ചും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ഈ നിർദേശം വ്യോമയാന മന്ത്രാലയം അംഗീകരിച്ചാൽ ഫോണിൽ ആപ് ഇല്ലാത്തവരെ വിമാനത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Flight services air ticket rates kochi thiruvanathapuram kozhikode kannur

Next Story
ഗൾഫിൽ നിന്നു കേരളത്തിലേക്ക് വിമാന സർവീസുമായി ഇൻഡിഗോindigo, indigo airlines, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com