ന്യൂഡൽഹി: ഡൽഹി ഇന്ദിരഗാന്ധി അന്തരാഷ്​ട്ര വിമാനത്താവളത്തി​ൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തി വെച്ചു. വിമാനത്താവളത്തി​​​ന്റെ പരിസരത്ത്​ ഡ്രോൺ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ്​ വിമാനസർവീസുകൾ നിർത്തി വെച്ചത്​​. പൈലറ്റാണ്​ റൺവേ പരിസരത്ത്​ ഡ്രോൺ ​ശ്രദ്ധയിൽപെട്ടതായി എയർ ട്രാഫിക്​ കൺട്രോളിനെ വിവരമറിയിച്ചത്​.

വിമാനത്താവളത്തി​ലെ മൂന്ന് റണ്‍വേകളും അടച്ചതിനെ തുടര്‍ന്ന് പല വിമാനങ്ങളും വിഴി തിരിച്ച് വിടേണ്ടി വന്നു. സംഭവത്തില്‍ പ്രദേശത്ത് പരിശോധന നടത്തി അരമണിക്കൂറിന് ശേഷം റണ്‍വേ തുറന്ന് പ്രവര്‍ത്തനം തുടങ്ങി.

ഫെബ്രുവരിയിൽ മുംബൈ വിമാനത്താവള പരിസരത്ത്​ ഡ്രോൺ പോലുള്ള വസ്​തു കണ്ടതായി സ്വകാര്യവിമാനത്തിലെ പൈലറ്റ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. റൺവേയിൽ നിന്ന്​ മൂന്നു നോട്ടിക്കൽ മൈൽ ദൂരത്തായാണ്​ അത്​ ദൃശ്യമായതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ