scorecardresearch

എ-320 ശ്രേണി വിമാനങ്ങളിൽ സാങ്കേതിക പുനഃക്രമീകരണം; രാജ്യത്തെ വിമാനസർവ്വീസുകളെ ബാധിക്കും

ഇന്ത്യയിൽ 200 മുതൽ 250 വരെ എ-320 വിമാനങ്ങൾക്ക് ഉടനടി സോഫ്റ്റ്വെയർ അപ്ഡേറ്റുകളോ ഹാർഡ്വെയർ പുനഃക്രമീകരണങ്ങളോ ആവശ്യമാണെന്നാണ് റിപ്പോർട്ട്

ഇന്ത്യയിൽ 200 മുതൽ 250 വരെ എ-320 വിമാനങ്ങൾക്ക് ഉടനടി സോഫ്റ്റ്വെയർ അപ്ഡേറ്റുകളോ ഹാർഡ്വെയർ പുനഃക്രമീകരണങ്ങളോ ആവശ്യമാണെന്നാണ് റിപ്പോർട്ട്

author-image
WebDesk
New Update
Indigo qq

എ-320 ശ്രേണി വിമാനങ്ങളിൽ സാങ്കേതിക പുനഃക്രമീകരണം

ന്യൂഡൽഹി: തീവ്രമായ സൗരോർജ്ജ വികിരണം എ320ഫാമിലി ജെറ്റുകളിലെ ഫ്‌ലൈറ്റ്-കൺട്രോൾ സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന ഡാറ്റയെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്. ഇതിന് പിന്നാലെ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാന കമ്പനികൾ വ്യാപകമായ വിമാന സർവീസിൽ തടസ്സം നേരിട്ടേക്കാമെന്നും റിപ്പോർട്ട്. ഇന്ത്യയിൽ 200 മുതൽ 250 വരെ എ-320 വിമാനങ്ങൾക്ക് ഉടനടി സോഫ്റ്റ്വെയർ അപ്ഡേറ്റുകളോ ഹാർഡ്വെയർ പുനഃക്രമീകരണങ്ങളോ ആവശ്യമാണെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനായുള്ള പരിഹാരത്തിന് എഞ്ചിനീയർമാർ ഒരുങ്ങുന്നതിനാൽ വിമാന സർവീസുകളിൽ തടസ്സം നേരിടുമെന്നാണ് റിപ്പോർട്ട്.

Advertisment

Also Read:'ഡിറ്റ് വാ' ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ മരണം 80 കടന്നു; സഹായവുമായി ഇന്ത്യയുടെ ഓപ്പറേഷൻ സാഗർ ബന്ധു

എ 320വിന് അടുത്തിടെ വിദേശത്ത് സംഭവിച്ച ഒരു സാങ്കേതിക തകരാർ വിശകലനം ചെയ്തതിൽ നിന്നതിൽ നിന്നാണ് ഈ നിഗമനത്തിൽ എത്തിയത്. എലിവേറ്റർ ഐലറോൺ കമ്പ്യൂട്ടറിലെ  തകരാർ കാരണമാണ് വിമാനം അൽപ്പനേരത്തേയ്ക്ക് താഴേക്ക് പതിച്ചതെന്നായിരുന്നു കണ്ടെത്തൽ. ഏതെങ്കിലും തരത്തിൽ തകരാറുകൾ കണ്ടെത്തിയ വിമാനങ്ങളിൽ അടുത്ത പറക്കലിന് മുമ്പായി സർവീസ് ചെയ്യാവുന്ന ഇഎൽഎസി യൂണിറ്റുകൾ സ്ഥാപിക്കാൻ വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി അടിയന്തര എയർവർത്തിനസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇഎൽഎസി സംവിധാനങ്ങളാണ് പ്രധാന ഫ്‌ലൈറ്റ്-കൺട്രോൾ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്.

Also Read:കസേര കളിക്ക് താൽക്കാലിക വിരാമം? സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും കൂടിക്കാഴ്ച നടത്തി

Advertisment

ഇന്ത്യയിൽ ഏകദേശം 560 എ320 ഫാമിലി ജെറ്റുകളുണ്ട്. ഇതിൽ പകുതിയോളം എണ്ണത്തിന് സാങ്കേതിക മാറ്റം ആവശ്യമായി വന്നേക്കാമെന്നാണ് റിപ്പോർട്ട്. ഇത്രയധികം ജെറ്റുകൾക്ക് അറ്റകുറ്റ പണി ആവശ്യമായി വന്നാൽ വിമാന സർവീസുകളിൽ തടസ്സം നേരിട്ടേക്കാമെന്നാണ് ചൂണ്ടിത്താണിക്കപ്പെടുന്നത്.

ഇൻഡി?ഗോ ഇതിനകം തന്നെ സർവീസിൽ തടസ്സങ്ങൾ നേരിട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എ-320 ജെറ്റുകൾക്കായി എയർബസ് ഒരു സാങ്കേതിക ഉപദേശം നൽകിയിട്ടുണ്ട്. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകൾക്കും അനുസൃതമായി, പൂർണ്ണ ജാഗ്രതയോടെയും ശ്രദ്ധയോടെയും ഞങ്ങളുടെ വിമാനങ്ങളിലെ നിർബന്ധിത അപ്ഡേറ്റുകൾ ഞങ്ങൾ മുൻകൂട്ടി പൂർത്തിയാക്കുകയാണ്. ഈ മുൻകരുതൽ അപ്ഡേറ്റുകൾ നടത്തുമ്പോൾ ചില വിമാനങ്ങളിൽ ചില ഷെഡ്യൂൾ മാറ്റങ്ങൾ കണ്ടേക്കാം' എന്നാണ് ഇൻഡിഗോ വ്യക്തമാക്കുന്നത്.

Also Read:വഖഫിൽ വഴങ്ങി പശ്ചിമ ബംഗാൾ; സ്വത്ത് വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ നിർദേശം

എയർബസ് എ- 320 ജെറ്റുകളിൽ സോഫ്റ്റ്വെയർ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന മുന്നറിയിപ്പിനെ തുടർന്ന് അടിയന്തര മുൻകരുതൽ നടപടികൾ ആരംഭിച്ചതായി എയർ ഇന്ത്യ എക്‌സ്പ്രസും പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ മിക്ക വിമാനങ്ങളെയും ഇത് ബാധിച്ചിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള ഓപ്പറേറ്റർമാർക്ക് ഈ മാർഗ്ഗനിർദ്ദേശം ബാധകമാണ്. അതിനാൽ പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി ചില വിമാന സർവീസുകളിൽ കാലതാമസമോ റദ്ദാക്കലോ ഉണ്ടായേക്കാം- എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിച്ചു. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 31 ഫാമിലി ജെറ്റുകളെ ഈ തകരാർ ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ട്. 

Read More:ഡൽഹിയിലെ വായുമലിനീകരണം; മോദിക്ക് നിശബ്ദതയെന്ന് രാഹുൽ ഗാന്ധി, പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യം

Flight Air India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: