scorecardresearch

എയർബസ് വിമാനങ്ങൾക്ക് അടിയന്തര അറ്റകുറ്റപ്പണി; ഇന്ത്യയിലടക്കം വിമാന സർവീസുകൾ താളംതെറ്റിയേക്കും

ഇന്ത്യയിൽ മുന്നൂറിലധികം വിമാനങ്ങളെയും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിമാനങ്ങളെയും ബാധിക്കുമെന്നാണ് വിവരം

ഇന്ത്യയിൽ മുന്നൂറിലധികം വിമാനങ്ങളെയും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിമാനങ്ങളെയും ബാധിക്കുമെന്നാണ് വിവരം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Flights indigo

(Photo: IndiGo Airbus A320neo/Wikimedia Commons)

ഡൽഹി: യൂറോപ്യൻ വിമാന നിർമ്മാണ കമ്പനിയായ എയർബസിന്റെ എ320 സീരീസ് വിമാനങ്ങളിൽ അടിയന്തരമായി സോഫ്റ്റ്‌വെയർ മാറ്റങ്ങളും അറ്റകുറ്റപ്പണികളും നിർദ്ദേശിച്ചതോടെ ആഗോളതലത്തിൽ വിമാന സർവീസുകൾ തടസ്സപ്പെടാൻ സാധ്യത. ശക്തമായ സൗരവികിരണം വിമാനത്തിന്റെ ഫ്ലൈറ്റ് കൺട്രോൾ സംവിധാനങ്ങളെ ബാധിക്കുന്ന നിർണ്ണായക ഡാറ്റയെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനി അടിയന്തര നടപടിക്ക് ഉത്തരവിട്ടത്.

Advertisment

അടുത്ത ഷെഡ്യൂൾ ചെയ്ത സർവീസിന് മുൻപ് തന്നെ ഓരോ വിമാനത്തിലും തകരാർ പരിഹരിക്കണമെന്നാണ് നിർദ്ദേശം. ഇത് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിമാനങ്ങളെയും ഇന്ത്യയിലെ മുന്നൂറോളം വിമാനങ്ങളെയും ബാധിക്കുമെന്നാണ് വിവരം.

Also Read: പദവികൾ തേടിപ്പോകില്ല; കർണാടക നേതൃമാറ്റത്തിൽ വീണ്ടും പ്രതികരണവുമായി ഡികെ ശിവകുമാർ

ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങി ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികൾ പ്രധാനമായും ആശ്രയിക്കുന്നത് എയർബസ് എ320 വിമാനങ്ങളെയാണ്. ഇൻഡിഗോയുടെ 370-ഓളം വിമാനങ്ങളും എയർ ഇന്ത്യയുടെ (എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെ) 160-ലധികം വിമാനങ്ങളും ഇതിൽപെടുന്നു. നിർദ്ദേശം ലഭിച്ചതായും ആവശ്യമായ മാറ്റങ്ങൾ വരുത്തിവരികയാണെന്നും രണ്ടു കമ്പനികളും അറിയിച്ചിട്ടുണ്ട്.

Advertisment

Also Read: ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവില്ല: അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് മകൻ കാസിം ഖാൻ

അടുത്തിടെ ഒരു എ320 വിമാനം പറക്കുന്നതിനിടെ നിയന്ത്രണ സംവിധാനത്തിൽ ഉണ്ടായ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തകരാർ ശ്രദ്ധയിൽപെട്ടത്. എലിവേറ്റർ എയ്ലറോൺ കമ്പ്യൂട്ടർ എന്ന സംവിധാനത്തെ സൗരവികിരണം ബാധിക്കുന്നതാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തൽ. ഇത് പരിഹരിച്ചില്ലെങ്കിൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യാൻ കുറഞ്ഞ സമയം മതിയെങ്കിലും, വിമാനങ്ങൾ നിലത്തിറക്കേണ്ടി വരുന്നത് സർവീസുകളിൽ കാലതാമസത്തിനും റദ്ദാക്കലുകൾക്കും കാരണമായേക്കാം.

Read More: യുഎസ് ഗ്രീൻ കാർഡ് നടപടികളിൽ പരിശോധന കർശനമാക്കി; എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ

Flight Air India Indigo Airlines

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: