FD Rates of Top Bank in 2019: സ്ഥിര നിക്ഷേപത്തിന് തയ്യാറാകുന്നവർ ആദ്യം ചിന്തിക്കുന്നത് കൂടുതൽ പലിശ എവിടെ കിട്ടുമെന്നുമാണ്. പല ബാങ്കുകളും സ്ഥിര നിക്ഷേപത്തിന് 3 മുതൽ 7 ശതമാനം വരെ പലിശ നൽകുന്നുണ്ട്. പക്ഷേ കേരളം ആസ്ഥാനമായുളള സ്വകാര്യ ഷെഡ്യൂൾഡ് ബാങ്കായ ഇസാഫ് 9 ശതമാനം വരെ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശയായി നൽകുന്നുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക് അടുത്തിടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ മാറ്റം വരുത്തിയിരുന്നു. 30-45 ദിവസം, 46-60 ദിവസം, ഒരു വർഷം വരെയുളള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് ബാങ്ക് മാറ്റം വരുത്തിയത്. 7 ദിവസം മുതൽ 10 വർഷം വരെയുളള കാലയളവിൽ ഒരാൾക്ക് സ്ഥിര നിക്ഷേപം നടത്താം. സാധാരണ ജനങ്ങളെക്കാൾ മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് കൂടുതൽ പലിശയാണ് ബാങ്കുകൾ നൽകുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്
ജൂലൈ 22 മുതലാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നത്. രണ്ടു കോടി രൂപ താഴെ വരെയുളള സ്ഥിര നിക്ഷേപങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന പലിശ നിരക്ക്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
മേയ് 9 മുതലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നത്. രണ്ടു കോടി രൂപ താഴെ വരെയുളള സ്ഥിര നിക്ഷേപങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന പലിശ നിരക്ക്.
പഞ്ചാബ് നാഷണൽ ബാങ്ക്
ജൂലൈ 1 മുതലാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നത്. രണ്ടു കോടി രൂപ താഴെ വരെയുളള സ്ഥിര നിക്ഷേപങ്ങൾക്ക് പഞ്ചാബ് നാഷണൽ ബാങ്ക് നൽകുന്ന പലിശ നിരക്ക്.
ഐസിഐസിഐ ബാങ്ക്
ജൂൺ 17 മുതലാണ് ഐസിഐസിഐ ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നത്. രണ്ടു കോടി രൂപ താഴെ വരെയുളള സ്ഥിര നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് നൽകുന്ന പലിശ നിരക്ക്.
ഇസാഫ്
രണ്ടു കോടി രൂപ താഴെ വരെയുളള സ്ഥിര നിക്ഷേപങ്ങൾക്ക് ഇസാഫ് നൽകുന്ന പലിശ നിരക്ക്.
5 വർഷം മുതൽ 10 വർഷം വരെയുളള സ്ഥിര നിക്ഷേപങ്ങൾക്ക് ഇൻകം ടാക്സ് ആക്ട് സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് ലഭിക്കുന്നതാണ്.