/indian-express-malayalam/media/media_files/uploads/2018/04/rape-Kathua_rape_0.jpeg)
ഗാസിയാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ചു യുവാക്കൾ ഹോട്ടൽ മുറിയിൽവച്ച് കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തുക്കളിൽ ഒരാളുടെ ബെർത്ത്ഡേ പാർട്ടിക്ക് എത്തിയ 16 കാരിക്ക് ഉറക്ക ഗുളിക കലർത്തിയ പാനീയം നൽകിയശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സെപ്റ്റംബർ 25 നായിരുന്നു സംഭവം. സുഹൃത്തിന്റെ ബെർത്ത്ഡേ പാർട്ടിക്ക് പോയ പെൺകുട്ടിക്ക് ഉറക്ക ഗുളിക കലർത്തിയ പാനീയം കുടിക്കാൻ നൽകി. പാനീയം കുടിച്ചശേഷം ബോധരഹിതയായ പെൺകുട്ടിയെ ബാസറിയ മാർക്കറ്റ് റെയിവേ റോഡിലുളള ഹോട്ടലിലെത്തിച്ച് അഞ്ചു യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സൂപ്രണ്ട് ഓഫ് പൊലീസ് പറഞ്ഞു.
ബലാത്സംഗത്തിന്റെ വീഡിയോ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ യുവാക്കൾ പോസ്റ്റ് ചെയ്യുകയും ചെയ്തതായി എസ്‌പി വ്യക്തമാക്കി. പൊലീസിനോടോ മാതാപിതാക്കളോടോ സംഭവത്തെക്കുറിച്ച് പറഞ്ഞാൽ കൊല്ലുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി ഈ വിവരം പിന്നീട് മാതാപിതാക്കളെ അറിയിക്കുകയും അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നെന്ന് എസ്‌പി പറഞ്ഞു.
മാതാപിതാക്കളുടെ പരാതിയിൽ യുവാക്കൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസടുത്തു. യുവാക്കൾക്കെതിരെ ബലാത്സംഗ കുറ്റവും ചുമത്തി. അഞ്ചുപേരിൽ ഒരാളെ അറസ്റ്റ് ചെയ്തതായും നാലുപേർ ഇപ്പോഴും ഒളിവിലാണെന്നും എസ്‌പി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.