ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനിയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ എട്ട് വര്‍ഷമായി അദാനിയുടെ ബിസിനസ് വളര്‍ച്ചയെയും ലോക്സഭയിലെ തന്റെ പ്രസംഗത്തില്‍, രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു.
ലോക്സഭയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്
അദാനി ഗ്രൂപ്പിന്റെ ആസ്തി 800 കോടി ഡോളറില്‍നിന്നു 1400 കോടി ഡോളറിലെത്തിയതും, 2014നും 2022-നും ഇടയില്‍ സമ്പന്നരുടെ പട്ടികയില്‍ അദാനി 609-ല്‍ നിന്ന് 2-ാം സ്ഥാനത്തെത്തിയതും രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി, ഭാരത് ജോഡോ യാത്രയിലുടനീളം അദാനിയുടെ പേര് ജനങ്ങളില്‍ നിന്ന് കേട്ടതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
”പ്രധാനമന്ത്രി മോദി ഓസ്ട്രേലിയയിലേക്ക് പോകുന്നു, മാന്ത്രികതയിലൂടെ എസ്ബിഐ അദാനിക്ക് 1 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കുന്നു. തുടര്‍ന്ന് അദ്ദേഹം ബംഗ്ലാദേശിലേക്ക് പോകുന്നു, ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡ് അദാനിയുമായി 25 വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു. കാറ്റില്‍ നിന്നുള്ള വൈദ്യുതി പദ്ധതി അദാനിക്ക് നല്‍കാന്‍ മോദിയില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായതായി ശ്രീലങ്കന്‍ പ്രസിഡന്റ് രാജ്പക്സ തന്നോട് പറഞ്ഞതായി 2022-ല്‍ ശ്രീലങ്കയിലെ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീലങ്കയിലെ പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിച്ചതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
”നിങ്ങള്‍ (മോദി) അദാനിജിക്കൊപ്പം (വിദേശ യാത്രയില്‍) എത്ര തവണ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്? നിങ്ങളുടെ വിദേശ യാത്രയില്‍ പിന്നീട് എത്ര തവണ അദാനി നിങ്ങളോടൊപ്പം ചേര്‍ന്നു? നിങ്ങള്‍ ഒരു വിദേശരാജ്യത്ത് എത്തിയ ശേഷം അദാനി എത്ര തവണ അവിടെ എത്തി? നിങ്ങളുടെ സന്ദര്‍ശനത്തിന് ശേഷം എത്ര തവണ അദാനി വിദേശ രാജ്യത്ത് കരാര്‍ എടുത്തിട്ടുണ്ട്? ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം ആരോപിച്ച് രാഹുല്‍ പറഞ്ഞു.
വ്യോമയാന മേഖലകളില്‍ മുന്‍ പരിചയമില്ലാത്തവര്‍ നേരത്തെ വിമാനത്താവളങ്ങളുടെ വികസനത്തില്‍ പങ്കാളികളായിരുന്നല്ല, ഈ നിയമം മാറ്റി അദാനിക്ക് ആറ് വിമാനത്താവളങ്ങള്‍ കൈമാറി. അതിനുശേഷം, ഇന്ത്യയിലെ ഏറ്റവും ലാഭകരമായ വിമാനത്താവളമായ ‘മുംബൈ എയര്‍പോര്‍ട്ട്’ ജിവികെ ഗ്രൂപ്പില്‍ നിന്ന് സിബിഐ, ഇഡി പോലുള്ള ഏജന്‍സികള്‍ ഉപയോഗിച്ച് പിടിച്ചെടുക്കുകയും ഇന്ത്യന്‍ സര്‍ക്കാര്‍ അദാനിക്ക് നല്‍കുകയും ചെയ്തു. രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രതിരോധ മേഖലയില്‍ പരിചയമില്ലാതിരുന്നിട്ടും അദാനിക്ക് എങ്ങനെയാണ് നാല് പ്രതിരോധ കരാറുകള്‍ ലഭിച്ചതെന്നു. രാഹുല്‍ ചോദിക്കുന്നു. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനികള്‍ ഉള്‍പ്പെടെ അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ പരാമര്‍ശിച്ച് വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും രാഹുല്‍ ഗാന്ധി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.