Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

Covid 19 Vaccine- ഓക്സ്ഫോർഡ്- അസ്ട്രാസെനെക കോവിഡ് വാക്‌സിൻ അവസാന ഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത്

വാക്സിൻ ഇന്ത്യക്കാർക്ക് നൽകുന്നതിന് മുമ്പ് അത് സംബന്ധിച്ച് രാജ്യത്തിനകത്ത് നിന്നുള്ള വിവരം ലഭ്യമാവേണ്ടത് അത്യാവശ്യമാണെന്ന് ബയോടെക്നോളജി വകുപ്പ് സെക്രട്ടറി പറഞ്ഞു

covid vaccine, coronavirus vaccine, vaccine for coronavirus, astrazeneca plc, covid astrazeneca plc, astrazeneca plc covid, world news, indian express

ന്യൂഡൽഹി: ഓക്സ്ഫോർഡ്- അസ്ട്രാസെനെക കോവിഡ്-19 പ്രതിരോധമരുന്നിന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത് നടത്തുമെന്ന് ബയോടെക്നോളജി വകുപ്പ്. മരുന്നിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ പരീക്ഷണത്തിനായി രാജ്യത്ത് അഞ്ച് കേന്ദ്രങ്ങൾ തയ്യാറാക്കുന്നതായി ബയോടെക്നോളജി വകുപ്പ് (ഡിബിടി ) സെക്രട്ടറി രേണു സ്വരൂപ് പറഞ്ഞു.

ഇത് അനിവാര്യമായ നടപടിയാണെന്നും വാക്‌സിൻ ഇന്ത്യക്കാർക്ക് നൽകുന്നതിന് മുമ്പ് അത് സംബന്ധിച്ച് രാജ്യത്തിനകത്ത് നിന്നുള്ള വിവരം ലഭ്യമാവേണ്ടത് അത്യാവശ്യമാണെന്നും സ്വരൂപ് പറഞ്ഞു.

വാക്സിൻ തയ്യാറായികഴിഞ്ഞാൽ അത് നിർമ്മിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയാണ് ഓക്സ്ഫോർഡും പങ്കാളിയായ അസ്ട്രസെനെക്കയും തിരഞ്ഞെടുത്തത്. വാക്സിനിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണ ഫലങ്ങൾ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു.

Read More: Covid 19 Vaccine: കോവിഡ് വാക്‌സിൻ ആദ്യ പരീക്ഷണം വിജയം; പ്രതീക്ഷയേകി പ്രഖ്യാപനം

ഇന്ത്യയിലെ ഏത് കോവിഡ് -19 വാക്സിൻ പരീക്ഷണങ്ങളിലും ബയോ ടെക്നോളജി വകുപ്പ് ഭാഗമാവുമെന്ന് രേണു സ്വരൂപ് പറഞ്ഞു. ധനസഹായമോ, പ്രത്യേക അനുമതികളോ, വിവധ നെറ്റ്‌വർക്കുകളിലേക്കുള്ള പ്രവേശനമോ ആണ് ഇത്തരത്തിൽ നൽകുകയെന്നും സ്വരൂപ് പറഞ്ഞു.

“മൂന്നാം ഘട്ട ക്ലിനിക്കൽ സൈറ്റുകൾ ഡിബിടി ഇപ്പോൾ സജ്ജീകരിക്കുന്നു. ഞങ്ങൾ‌ ഇതിനകം തന്നെ അവയിൽ‌ പ്രവർ‌ത്തിക്കാൻ‌ തുടങ്ങി, മൂന്നാം ഘട്ട പരീക്ഷണങ്ങൾക്കായി അഞ്ച് കേന്ദ്രങ്ങൾ ഇപ്പോൾ‌ ലഭ്യമായിരിക്കുന്നു, ” രേണു സ്വരൂപ് പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

വാക്‌സിനുള്ള രണ്ടാം ഘട്ടവും മൂന്നാം ഘട്ടത്തിലെ മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങളും നടത്താൻ പൂനെ ആസ്ഥാനമായുള്ള എസ്‌ഐഐ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി തേടിയിട്ടുണ്ട്.

അന്തിമ അനുമതിക്ക് മുമ്പുതന്നെ വാക്സിൻ നിർമ്മിക്കാൻ തുടങ്ങുമെന്ന് സ്ഥാപനം നേരത്തെ പറഞ്ഞിരുന്നു. അതിനാൽ വാക്സിൻ എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞാൽ അത് ഗണ്യമായ അളവിൽ വാക്സിൻ പുറത്തിറക്കാനാവുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

Read More: Covid 19 Vaccine: ആദ്യ പരീക്ഷണം വിജയിച്ച കോവിഡ് വാക്സിനെ കുറിച്ച് അറിയേണ്ടതെല്ലാം

“എല്ലാ നിർമ്മാതാക്കളുമായും ഡിബിടിയുമായി വളരെ അടുത്ത് പ്രവർത്തിക്കുന്നുണ്ട്, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൂന്നാം ഘട്ട പരീക്ഷണം പ്രധാനമാണ്, കാരണം വാക്സിൻ വിജയകരമാവുകയും അത് ഇന്ത്യൻ ജനതയ്ക്ക് നൽകുകയും ചെയ്യണമെങ്കിൽ രാജ്യത്തിനകത്ത് വിവരങ്ങൾ ആവശ്യമാണ്,” രേണു സ്വരൂപ് പറഞ്ഞു.

“അതിനായാണ് മൂന്നാം ഘട്ട പരീക്ഷണം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അഞ്ച് കേന്ദ്രങ്ങൾ അതിനായി തയ്യാറാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ, നിർമ്മാതാക്കൾ നടത്തുന്ന ക്ലിനിക്കൽ പരീക്ഷണത്തിനായി അവ സജ്ജമാവും,” ഡിബിടി സെക്രട്ടറി പറഞ്ഞു. എന്നാൽ ഏതെല്ലാം കേന്ദ്രങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തതെന്ന കാര്യം ഡിബിടി സെക്രട്ടറി വ്യക്തമാക്കിയിട്ടില്ല.

Read More: DBT readies five sites for final phase of human trials of Oxford COVID vaccine: secretary

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Five sites for final phase of human trials of oxford covid vaccine

Next Story
ജൂണിൽ നിരോധിച്ച ആപ്പുകളുടെ ക്ലോണുകളടക്കം 47 ആപ്പുകൾ കൂടി നിരോധിച്ചുchinese app ban, chinese app ban in india, india bans 47 chinese apps, india bans 47 chinese apps list, chinese app ban in india, chinese app bans in india, chinese app ban india, chinese app ban news, chinese app ban list, chinese app banned in india, india chinese app ban, chinese app ban news, chinese app ban news, clones of chinese apps banned, ചൈനീസ് ആപ്പ്, ആപ്പ്, നിരോധനം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com