ഭോപാല്‍ : 2007ഡിസംബര്‍ 30ആം തീയ്യതി രണ്ടു മുസ്ലീം മത വിശ്വാസിക്കളെ കൊന്നകേസില്‍ ആര് എസ് എസ് പ്രവര്‍ത്തകാരെ തടവുശിക്ഷയില്‍ നിന്നും ഇളവ്. ഏറെ വിവാദമായ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത് മധ്യപ്രദേശ് കോടതിയുടെ ഇന്‍ഡോര്‍ ബഞ്ചാണ്. ആര്‍എസ്എസ് പ്രചാരകനായ സുനില്‍ ജോഷി മരണത്തിനു പിന്നാലെയുണ്ടായ ആക്രമപരമ്പരയിലാണ് കേസിനാസ്പദമായ അക്രമം അരങ്ങേറുന്നത്.
ദെവാസ് ജില്ലയിലെ സുതര്ഖേദ ഗ്രാമവാസികളായ റഷീദ് ഷായെന്ന അറുപത്തിയഞ്ചുകാരാനേയും മകന് ജലീലിനേയുമാണ് ആസിഡ് ഒഴിച്ചശേഷമായിരുന്നു ആക്രമിച്ചു കൊല്ലുന്നത്.റഷീദ് സംഭവസ്ഥലത്തുതന്നെയും ജലീല്‍ പൊള്ളലേറ്റ് ആശുപതിയില്‍ ചികിത്സയില്‍ കഴിയുമ്പോഴുമാണ് മരിക്കുന്നത്. അക്രമത്തിനിടയില്‍ മറ്റു രണ്ടുപേര്‍ക്ക് കൂടെ സാരമായ പരുക്കേറ്റിരുന്നു.
സുനില്‍ ജോഷി വധിക്കപ്പെടുന്ന ദിവസം ദെവാസിലെ ചുനാ ഖദനില് ഒളിവില്‍ കഴിയുകയായിരുന്നു അദ്ദേഹം. 29നു ജോഷി മരണപ്പെടുകയും 30നു ആര്‍എസ്എസ് ആഹ്വാനംചെയ്ത ബന്ദിനിടയില്‍ റഷീദിന്റെ കുടുംബത്തിനു നേരെ അക്രമം നടക്കുകയുമുണ്ടായി. ” ദേശവിരുദ്ധ ശക്തികളായ സിമി പോലുള്ള സംഘടനയാണ് സുനിലിനെ കൊന്നത്” എന്നായിരുന്നു ആര്‍എസ്എസ് ഭാഷ്യം. റഷീദ് കൊലക്കേസില്‍ ധാരാളംപേര്‍ സംശയിക്കപ്പെട്ടിരുന്നു എങ്കിലും ഇപ്പോള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ അഞ്ചുപേരെ മാത്രമായിരുന്നു അറസ്റ്റ് ചെയ്തത്.
ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയും സംസ്ഥാന പൊലീസും രണ്ടു വ്യത്യസ്തസംഘം ആളുകള്ക്കുമേലാണ് കുറ്റമാരോപിച്ചത്. രണ്ട് ഏജന്‍സികളുടെ പട്ടികയിലും മാലേഗാവ് സ്ഫോടനത്തിന്റെ സൂത്രധാരിയെന്നാരോപിക്കപ്പെടുന്ന അഭിനവ് ഭാരത് നേതാവ് സാധ്വി പ്രാഗ്യയുടെ പേരും ആരോപിക്കപ്പെട്ടിരുന്നു.
സുനില്‍ ജോഷിയുടെ മരണം ഇപ്പോഴും നിഗൂഢമായി തുടര്‍ന്നുകൊണ്ടിരിക്കെ 2009 ജൂലൈ 31നാണ് റഷീദ് ഷാ വധക്കേസില്‍ ഭന്‍വര്‍ സിങ്, മഹിപാല്‍ സിങ്, ഓംപ്രകാശ്, ജശ്വന്ത് സിങ്, രാജ്പാല് സിങ് എന്നിവരെ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നത്.
കോടതിവിധിയില്‍ അസംതൃപ്തിയുണ്ടെന്നും മേല്‍കോടതിയെ സമീപിക്കും എന്നാണു ജലീലിന്റെ മൂത്ത സഹോദരന് ലതീഫ് ഷാ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞത്.