ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത് നഗറിലുണ്ടായ ഭീകരാക്രമണത്തിൽ 6 പൊലീസുകാർ കൊല്ലപ്പെട്ടു. പൊലീസ് പെട്രോളിങ്ങ് വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് 6 പേർ കൊല്ലപ്പെട്ടത്. 2 പ്രദേശവാസികൾക്ക് പരിക്കേറ്റിട്ടുണ്ട്. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്കേ​റ്റു. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഇന്ന് രാവിലെ കുൽഗാമിൽ ലഷ്‌കർ കമാന്റർ ജുനൈദ് മാറ്റൂവടക്കം രണ്ട് പേർ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇവിടെയെത്തിയ വിനോദസഞ്ചാരിയായ 22 കാരനാണ് കൊല്ലപ്പെട്ട മറ്റൊരാൾ. ഭീകരർക്ക് നേരെ സൈന്യം വെടിയുതിർക്കുന്നതിനിടെയാണ് യുവാവിന് വെടിയേറ്റത്.

സിആർപിഎഫ്, ഇന്ത്യൻ സൈന്യം, എന്നിവർക്ക് ഒപ്പം പ്രത്യേക ആക്രമണ സംഘവുമാണ് ഭീകരർക്കെതിരെ ആക്രമണം നടത്തിയത്. അർവാനി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. സൈന്യം ഇവിടേക്ക് ഇരച്ചെത്തിയതിന് ശേഷം ഗ്രാമവാസികൾ ഭീകരർക്ക് രക്ഷപ്പെടാനുള്ള സൗകര്യമൊരുക്കിയെന്നാണ് എഎൻഐ റിപ്പോർട്ട്.

പ്രതിരോധ സേനയുടെ ഭാഗത്ത് നിന്ന് ബുള്ളറ്റും പെല്ലറ്റുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇതിനിടെയാണ് കർപോര ഗ്രാമവാസിയായ മുഹമ്മദ് അഷ്റഫിന് അടിവയറ്റിൽ ആക്രമണം ഏറ്റത്. ഈ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഒൻപത് പേർക്കും വെടിയേറ്റു.

പട്ടാളത്തിന്റെ ചെക്കിംഗ് പോസ്റ്റിൽ നിർത്താതെ പോയ ബൈക്കിലുണ്ടായിരുന്ന രണ്ട് പേരെ സൈന്യം വ
ടക്കൻ കാശ്മീരിൽ വെടിവച്ചിട്ടു. ഇവർ ഇരുവരെയും ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരുടേയും നില ഗുരുതരമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ