ഷോപ്പിയാൻ ഏറ്റുമുട്ടൽ: അഞ്ച് ഭീകരരെ സുരക്ഷ സേന വധിച്ചു

പൊലീസ് രേഖകൾ പ്രകാരം ബുധനാഴ്ച വരെ താഴ്‌വരയിൽ ഇതുവരെ 75 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്

kashmir encounter, ഷോപ്പിയാൻ ഏറ്റുമുട്ടൽ, encounter in kashmir, jk army, ജമ്മു കശ്മീർ, police, militants, indian express news, IE Malayalam, ഐഇ മലയാളം

ശ്രീനഗർ: തെക്കൻ കശ്മീരിന്റെ ഷോപ്പിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷ സേന വധിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സേന വധിച്ചത്.

റെബാൻ എന്ന പ്രദേശത്ത് ഭീകരരുടെ സാനിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ സേന സ്ഥലത്തെത്തിയത്. പരിശോധനയ്ക്കിടെ ഭീകരർ സേനയ്ക്ക് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് സിആർപിഎഫ് വക്താവ് പറഞ്ഞു. രാവിലെ എട്ട് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

Also Read: ഡൽഹിയിൽ കോവിഡ് ചികിത്സ ഡൽഹിക്കാർക്ക് മാത്രം: അരവിന്ദ് കേജ്‌രിവാൾ

ആയുധം താഴെവെക്കാനും കീഴടങ്ങാനും സുരക്ഷാ സേന ആവശ്യപ്പെട്ടുവെങ്കിലും ഭീകരര്‍ ചെവിക്കൊണ്ടില്ല. അവര്‍ വെടിവെപ്പ് തുടര്‍ന്നു. സുരക്ഷാ സേന തിരിച്ചടിച്ചതോടെയാണ് അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയുടെ കമാന്‍ഡര്‍ ഫറൂഖ് അസദ് നല്ലിയും ഒരു വിദേശിയും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.

ജയ്‌ഷെ മുഹമ്മദ് ടോപ്പ് കമൻഡറും ബോംബ് നിർമ്മാതാവും അഫ്ഗാൻ യുദ്ധത്തിലുൾപ്പടെ പങ്കെടുത്തിട്ടുമുള്ള കൊടും ഭീകരനടക്കം മൂന്ന് ഭീകരരെ കഴിഞ്ഞ ദിവസമാണ് സൈന്യം വധിച്ചത്. ഇതിന് പിന്നാലെയാണ് കൂടതൽ ഭീകരരുടെ സാനിധ്യം ജമ്മു കശ്മീരിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏപ്രിൽ മുതൽ താഴ്‌വരയിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ വർധനയുണ്ടായി. മെയ് മാസത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ മുൻ ഹിസ്ബുൾ മുജാഹിദ്ദീന്റെ ഓപ്പറേഷൻ ചീഫ് റിയാസ് നായിക്കും മറ്റൊരു ഉന്നത ഹിസ്ബുൾ കമാൻഡറും മുതിർന്ന വിഘടനവാദി നേതാവിന്റെ മകനുമായ ജുനൈദ് സെഹ്റായും ഉൾപ്പെടുന്നു. പൊലീസ് രേഖകൾ പ്രകാരം ബുധനാഴ്ച വരെ താഴ്‌വരയിൽ ഇതുവരെ 75 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Five militants killed in encounter with security forces in shopian in jk

Next Story
മേഘ്‌നാ രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com