മോ​സ്കോ: റ​ഷ്യ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​യി​ൽ നി​ന്ന് മ​ട​ങ്ങി​യ​വ​ർ​ക്കു നേ​രെ അ​ജ്ഞാ​ത​ൻ ന​ട​ത്തി​യ വെ​ടി​വ​യ്‌പി​ൽ അ​ഞ്ചു സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു. റ​ഷ്യ​യി​ലെ കി​സ്‌​ല​യ​റി​ലു​ള്ള പ​ള്ളി​യി​ലാ​ണ് സംഭവം. കുർബാനയ്ക്ക് ശേഷം പളളിയിൽ നിന്ന് മ​ട​ങ്ങി​യ​വ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്താണെന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം, അ​ക്ര​മി ഏ​തെ​ങ്കി​ലും ഭീ​ക​ര സം​ഘ​ട​ന​ക​ളി​ൽ അം​ഗ​മ​ല്ലെ​ന്നും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ര​ണ്ട് പൊ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്ക് പ​രുക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 23വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് വി​വ​രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook