scorecardresearch
Latest News

ഹിന്ദുസംഘടനാ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന; അഞ്ചു പേര്‍ അറസ്റ്റില്‍

ഇവരെ കോയമ്പത്തൂരെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

ഹിന്ദുസംഘടനാ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന; അഞ്ചു പേര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: ഹിന്ദു സംഘടനാ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരാണ് സംഭവം.

ചെന്നൈയില്‍ നിന്നും കോയമ്പത്തൂരെത്തിയ അഞ്ചു പേരെയും അവരെ സ്വീകരിക്കാന്‍ തയ്യാറായി നിന്ന ഒരാളെയുമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

നാലു പേരും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെന്ന പേരിലാണ് എത്തിയതെന്നും എന്നാല്‍ ചോദ്യം ചെയ്യലില്‍ കൊലപാതക ഗൂഢാലോചന നടന്നതായി മനസിലായെന്നും പൊലീസ് പറയുന്നു. ഹിന്ദു മക്കള്‍ കക്ഷിയിലെ അര്‍ജുന്‍ സമ്പത്ത്, ഹിന്ദു മുന്നണി നേതാവ് മൂകാംബിക മണി എന്നിവരും വധിക്കാന്‍ ഉദ്ദേശിച്ചവരുടെ പട്ടികയില്‍ ഉണ്ടായിരുന്നതായും പൊലീസ് വെളിപ്പെടുത്തി.

അഞ്ചുപേര്‍ക്കെതിരെയും പൊലീസ് യുഎപിഎ ചുമത്തി. കോയമ്പത്തൂരെ സെന്‍ട്രല്‍ ജയിലിലേക്ക് ഇവരെ മാറ്റി. ഒപ്പം ഹിന്ദു നേതാക്കള്‍ക്ക് സുരക്ഷയും ഏര്‍പ്പെടുത്തി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Five held in coimbatore for plotting to eliminate leaders of hindu outfits