ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ഉണ്ടായ വെടിവയ്പ്പിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം രാജ്യത്തെ നടുക്കിയ നിശാക്ലബ്ബിലെ വെടിവയ്പ്പ് നടന്ന ഓർലാൻഡോയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. വ്യാവസായിക മേഖലയാണിത്. സംഭവത്തിൽ അന്വേഷണം തുടങ്ങി. വെടിവെയ്പ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചതായും പൊലീസ് വ്യക്തമാക്കി.

നഗരത്തിലെ കിഴക്കൻ പ്രദേശത്ത് പുലർച്ചയോടെയാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധങ്ങൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ഇവിടുത്തെ നിശാക്ലബ്ബിലുണ്ടായ വെടിവയ്പ്പിൽ 49 പേർ കൊല്ലപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ