മുംബൈ: മഹാരാഷ്ട്രയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് മരണം. മരിച്ചവരില്‍ രണ്ട് വയസുള്ള കുട്ടിയുമുള്‍പ്പെടും. മുംബൈ അന്ധേരിയിലെ ഇഎസ്‌സിഐ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്‍ പറഞ്ഞു. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. 108 പേരെ രക്ഷപ്പെടുത്തി. 147 രോഗികളെ കൂപ്പര്‍ ആശുപത്രി, പി താക്കറെ ആശുപത്രി, ജോഗേശ്വരി ആശുപത്രി, ഹോളി സ്പിരിറ്റ് ആശുപത്രി, സെവന്‍ ഹില്‍സ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

തീപടരുന്നത് തുടരുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.കെട്ടിടത്തില്‍ പുക പടരുന്നുണ്ട്. രോഗികളില്‍ ചിലർ ഇപ്പോഴും കെട്ടിടത്തിന്റെ ടെറസില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. ഏഴ് ഫയര്‍ എഞ്ചിനുകളും നാല് വാട്ടര്‍ ടാങ്കറുകളും സ്ഥലത്തെത്തിയിട്ടുണ്ടെന്ന് സുരക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.

മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ