scorecardresearch

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഏറ്റുമുട്ടലില്‍ ഒരു ഒരു തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു ഒരു തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു. രണ്ട് സുരക്ഷാ സേന അംഗങ്ങളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു ഗ്രാമീണനും പരുക്കേറ്റിട്ടുണ്ട്. അനന്ത്‌നാഗിലെ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കെ.പി.റോഡിലായിരുന്നു സംഭവം. പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനു നേരെ രണ്ട് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Five crpf men killed jammu and kashmir firing