ന്യൂഡൽഹി: ആരോഗ്യമുള്ള ഇന്ത്യയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ മൂവ്മെന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഫിറ്റ്‌നെസ് ലോഗോ പ്രകാശനം ചെയ്ത പ്രധാനമന്ത്രി ഫിറ്റ്‌നെസ് പ്രതിജ്ഞ ചൊല്ലി. ആരോഗ്യമുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാ പൗരന്‍മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റി’ന് തുടക്കം കുറിച്ചിരിക്കുന്നത്.

ദേശീയ കായികദിനത്തോട് അനുബന്ധിച്ചാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മൻ കി ബാത്തിലൂടെ ക്യാമ്പയിനിന്റെ ഭാഗമാകാൻ ആഹ്വാനം ചെയ്തിരുന്നു. സർക്കാർ ഫിറ്റ് ഇന്ത്യ മൂവ്മെന്റിന് തുടക്കമിട്ടെന്നും ജനങ്ങൾ വേണം ഇത് ഏറ്റെടുക്കാനെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫിറ്റ്നസ് സീറോ ഇവെസ്റ്റ്മെന്റ് ആണെന്നും എന്നാൽ റിട്ടേൺ പരിധികളില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ‘ഫിറ്റ് ഇന്ത്യ’യുടെ ഭാഗമാകാൻ കൊച്ചിക്കാരുടെ റൂഫസ് അങ്കിളും

ലോക ബാഡ്മിന്റണ്‍ ജേതാവ് പി.വി.സിന്ധു, സ്പ്രിന്റര്‍ ഹിമാദാസ്, ഗുസ്തി താരങ്ങളായ ബജ്‌റങ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങള്‍ പദ്ധതിയുടെ പ്രചാരണത്തില്‍ പങ്കാളികളായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook