scorecardresearch
Latest News

ചാകരക്കോളിൽ മനംനിറഞ്ഞ് മത്സ്യത്തൊഴിലാളികൾ, തിരയ്ക്കൊപ്പം മത്സ്യക്കൂട്ടവും തീരത്തേക്ക്-വീഡിയോ

തിരമാലകൾക്കൊപ്പം മീനുകളും കൂട്ടത്തോടെ കരയിലേക്ക് അണയുകയായിരുന്നു

ചാകരക്കോളിൽ മനംനിറഞ്ഞ് മത്സ്യത്തൊഴിലാളികൾ, തിരയ്ക്കൊപ്പം മത്സ്യക്കൂട്ടവും തീരത്തേക്ക്-വീഡിയോ

ഹെജാമഡി (ഉഡുപ്പി): അപ്രതീക്ഷിതമായി കിട്ടിയ ചാകരക്കോളിൽ സന്തോഷിക്കുകയാണ് ഉഡുപ്പി ഹെജാമഡിയിലെ മത്സ്യത്തൊഴിലാളികൾ. കടലിൽ പോകാതെ തന്നെ കുട്ട നിറയെ മീനുകളുമാണ് തൊഴിലാളികൾ വീട്ടിലേക്ക് പോയത്. ബുധനാഴ്ച വൈകിട്ടോടെയാണ് അപ്രതീക്ഷിതമായി മീനുകൾ കൂട്ടത്തോടെ കരയിലേക്ക് എത്തിയത്.

തിരമാലകൾക്കൊപ്പം മീനുകളും കൂട്ടത്തോടെ കരയിലേക്ക് അണയുകയായിരുന്നു. നത്തോലി വിഭാഗത്തിൽപ്പെട്ട മത്സ്യമാണ് കൂടുതലും കരയിൽ അടിഞ്ഞത്. കിലോയ്ക്ക് 100 രൂപയാണ് മീനിന്റെ സാധാരണ വില. ഏകദേശം 10 ലക്ഷം രൂപയോളം വില ലഭിക്കുന്ന 5 ടണ്ണോളം മത്സ്യമാണ് ഒറ്റദിവസം കൊണ്ട് തീരത്തണഞ്ഞത്.

കരയിൽ മീൻ അടിഞ്ഞതുകേട്ട് സമീപപ്രദേശങ്ങളിൽനിന്നും നിരവധി പേരെത്തി. എത്തിയവരെല്ലാം കൈനിറയെ മീനുകളുമായാണ് മടങ്ങിയത്. ഏകദേശം 40വർഷങ്ങൾക്കു മുൻപാണ് ഹെജാഡിയിൽ ഇത്തരമൊരു പ്രതിഭാസം നടന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Fishermen udupi net 5 tonne fish