ഹെജാമഡി (ഉഡുപ്പി): അപ്രതീക്ഷിതമായി കിട്ടിയ ചാകരക്കോളിൽ സന്തോഷിക്കുകയാണ് ഉഡുപ്പി ഹെജാമഡിയിലെ മത്സ്യത്തൊഴിലാളികൾ. കടലിൽ പോകാതെ തന്നെ കുട്ട നിറയെ മീനുകളുമാണ് തൊഴിലാളികൾ വീട്ടിലേക്ക് പോയത്. ബുധനാഴ്ച വൈകിട്ടോടെയാണ് അപ്രതീക്ഷിതമായി മീനുകൾ കൂട്ടത്തോടെ കരയിലേക്ക് എത്തിയത്.

തിരമാലകൾക്കൊപ്പം മീനുകളും കൂട്ടത്തോടെ കരയിലേക്ക് അണയുകയായിരുന്നു. നത്തോലി വിഭാഗത്തിൽപ്പെട്ട മത്സ്യമാണ് കൂടുതലും കരയിൽ അടിഞ്ഞത്. കിലോയ്ക്ക് 100 രൂപയാണ് മീനിന്റെ സാധാരണ വില. ഏകദേശം 10 ലക്ഷം രൂപയോളം വില ലഭിക്കുന്ന 5 ടണ്ണോളം മത്സ്യമാണ് ഒറ്റദിവസം കൊണ്ട് തീരത്തണഞ്ഞത്.

കരയിൽ മീൻ അടിഞ്ഞതുകേട്ട് സമീപപ്രദേശങ്ങളിൽനിന്നും നിരവധി പേരെത്തി. എത്തിയവരെല്ലാം കൈനിറയെ മീനുകളുമായാണ് മടങ്ങിയത്. ഏകദേശം 40വർഷങ്ങൾക്കു മുൻപാണ് ഹെജാഡിയിൽ ഇത്തരമൊരു പ്രതിഭാസം നടന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ