തിരുച്ചി: തമിഴ്നാട്ടിൽ ആദ്യമായി ഒരു ട്രാൻസ്ജെൻഡറിനെ സർക്കാർ വകുപ്പിൽ ഡ്രൈവറായി നിയമിച്ചു. ട്രാൻസ്ജെൻഡറായ സ്നേഹയ്ക്കാണ് (37) തിരുച്ചി ജില്ലയിലെ സർക്കാർ വകുപ്പിൽ ഡ്രൈവറായി നിയമനം ലഭിച്ചത്. നിയമന ഉത്തരവ് കലക്ടർ കെ.രാജമണി കഴിഞ്ഞ ദിവസം സ്നേഹയ്ക്ക് കൈമാറി.

ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ട്രാൻസ്ജെൻഡേഴ്സിന് ഇത് അഭിമാന നിമിഷമാണെന്നും സ്നേഹ ദി ഹിന്ദുവിനോട് പറഞ്ഞു. ട്രാൻസ്ജെൻഡേഴ്സിന് ഇതിലൂടെ ഒരു പോസിറ്റീവ് സന്ദേശം നൽകാനാകുമെന്നും ട്രാൻസ്ജെൻഡേഴ്സിന്റെ ഉന്നമനത്തിനായി തന്റെ പ്രവർത്തനം തുടരുമെന്നും സ്നേഹ പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിലധികമായി വിവിധ സ്ഥാപനങ്ങളിൽ ഡ്രൈവറായി സ്നേഹ ജോലി ചെയ്തു വരികയായിരുന്നു. തിരുച്ചി സാങ്കിലിയണ്ടപുരം സ്വദേശിയാണ് സ്നേഹ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook