ഭുവനേശ്വര്‍: രാജ്യത്ത് ഇന്ധന വില അനുദിനം വര്‍ധിച്ചു വരികയാണ്. വര്‍ധന നി്ത്യ സംഭവമായി മാറിയതോടെ ജനജീവിതം ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിലായത്. ഇപ്പോഴിതാ ഇന്ധന വിലയില്‍ ചരിത്രത്തിലില്ലാത്ത സംഭവമുണ്ടായിരിക്കുകയാണ്. ഇന്ത്യയില്‍ ആദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു. ഒഡീഷയിലാണ് പെട്രോളിനെക്കാള്‍ വില ഡീസലിനായത്.

പെട്രോളിന് ലിറ്ററിന് 80രൂപ 65 പൈസയും ഡീസലിന് 80 രൂപ 78 പൈസയുമായിരുന്നു ഞായറാഴ്ച ഭൂവന്വശറിലേ വില. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പെട്രോളിനും ഡീസലനും തുല്യ നികുതിയാണ് ഒഡീഷ ഇടാക്കുന്നത്. തുടര്‍ച്ചായി അഞ്ചു ദിവസം പെട്രോളിനെക്കാള്‍ ഡീസലന് വില വര്‍ധിച്ചിരുന്നു.

അതേസമയം ഏറെ നാളത്തെ വര്‍ദ്ധനവിന് ശേഷം രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്.

ഇതിനിടെ ഡല്‍ഹിയില്‍ ഇന്ന് പെട്രോള്‍ പമ്പ് ഉടമകള്‍ പമ്പ് അടച്ച് സമരത്തിലാണ്. അയല്‍സംസ്ഥാനങ്ങളില്‍ സംസ്ഥാന നികുതി കുറച്ചിട്ടും ദില്ലിയില്‍ കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook