വിട്ടുവീഴ്ചയില്ല; കേന്ദ്ര നിർദേശം തള്ളി കർഷക സംഘടനകൾ

ബുധനാഴ്ചത്തെ യോഗം നല്ല രീതിയിലാണ് നടന്നതെന്നും കേന്ദ്രം മുന്നോട്ടു വച്ച നിർദേശത്തെ കുറിച്ച് തങ്ങൾ ആലോചിച്ച് തീരുമാനമെടുക്കുമെന്നും ചർച്ചയിൽ പങ്കെടുത്ത ജംഹൂരി കിസാൻ സഭയുടെ ജനറൽ സെക്രട്ടറി കുൽവന്ത് സിങ് സന്ധു പറഞ്ഞു

Farmers protest, കർഷക പ്രതിഷേധം, കാർഷിക നിയമങ്ങൾ, more tractor-trolleys from Punjab to delhi, singhu border protests, farmers protests latest news, farmers protests latest updates, indian express, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി:വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ 18 മാസത്തേക്ക് നിർത്തിവയ്ക്കാമെന്നും പരാതികൾ പരിഹരിക്കുന്നതിന് സംയുക്ത സമിതി രൂപീകരിക്കണമെന്നും കേന്ദ്രസർക്കാർ മുന്നോട്ട് വച്ച നിർദേശങ്ങൾ നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കർഷക യൂണിയനുകൾ നിരസിച്ചു.

ന്ന് നിയമങ്ങളും പൂർണമായി റദ്ദാക്കുകയും എം‌എസ്‌പിക്കായി നിയമനിർമ്മാണം ചെയ്യുന്നത് അടക്കമുള്ള കർഷകരുടെ സംഘടനകളുടെ എല്ലാ ആവശ്യങ്ങളും നടപ്പിലാക്കുക എന്നതിൽ നിന്ന് പിറകിലേക്ക് പോവേണ്ടതില്ലെന്ന നിലപാട് 40 കർഷക യൂണിയനുകളുടെ സംയുക്ത സംഘടനയായ സംയുക്ത് കിസാൻ മോർച്ചയുടെ സമ്പൂർണ്ണ ജനറൽ ബോഡി യോഗത്തിൽ ആവർത്തിച്ചു.

ബുധനാഴ്ച, കർഷകരുമായുള്ള ചർച്ചയ്ക്കിടെ കേന്ദ്രം അവരുടെ വാഗ്ദാനം മുന്നോട്ട് വച്ചപ്പോൾ, ആഭ്യന്തര ചർച്ച നടത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്ന് കാർഷിക നേതാക്കൾ പറഞ്ഞിരുന്നു.

പത്താം വട്ട ചർച്ചയിൽ, 18 മാസത്തേക്ക് പുതിയ കാർഷിക നിയമം നടപ്പാക്കില്ലെന്ന് സർക്കാർ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് ആലോചിക്കട്ടെ എന്ന നിലപാടാണ് ചർച്ചയിൽ കർഷകർ അറിയിച്ചത്.

ബുധനാഴ്ചത്തെ യോഗം നല്ല രീതിയിലാണ് നടന്നതെന്നും കേന്ദ്രം മുന്നോട്ടു വച്ച നിർദേശത്തെ കുറിച്ച് തങ്ങൾ ആലോചിച്ച് തീരുമാനമെടുക്കുമെന്നും ചർച്ചയിൽ പങ്കെടുത്ത ജംഹൂരി കിസാൻ സഭയുടെ ജനറൽ സെക്രട്ടറി കുൽവന്ത് സിങ് സന്ധു പറഞ്ഞിരുന്നു.

“രണ്ട് വർഷത്തേക്ക് സർക്കാർ നിയമങ്ങൾ നടപ്പാക്കില്ലെന്ന് മന്ത്രി സോം പ്രകാശ് പറഞ്ഞു. എന്നാൽ മറ്റ് രണ്ട് മന്ത്രിമാരും (നരേന്ദ്ര സിങ് തോമറും പീയൂഷ് ഗോയലും) ഒന്നര വർഷം പറഞ്ഞു. ഇതുസംബന്ധിച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്നും അവർ പറഞ്ഞു.”

Read More: കാർഷിക നിയമം: തൽക്കാലത്തേക്ക് നടപ്പാക്കാതിരിക്കാമെന്ന് കേന്ദ്രം, വഴങ്ങാതെ കർഷകർ; പത്താം വട്ട ചർച്ചയും പരാജയും

സർക്കാർ നിലപാട് മയപ്പെടുത്താൻ തയ്യാറായതുകൊണ്ട് തന്നെ ഇതൊരു പ്രധാനപ്പെട്ട യോഗമായി താൻ വിലയിരുത്തുന്നുവെന്ന് കുൽവന്ത് സിങ് പറഞ്ഞു. എന്നാൽ ജനുവരി 26ന് നിശ്ചയിച്ചിരിക്കുന്ന റിപ്പബ്ലിക് ദിന ട്രാക്ടർ റാലിയിൽ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 22ന് കേന്ദ്രവും കർഷക പ്രതിനിധികളും വീണ്ടും ചർച്ച നടത്തും. മൂന്ന് കാർഷിക നിയമങ്ങളും എം‌എസ്‌പി ഗ്യാരന്റിയും റദ്ദാക്കണമെന്ന തങ്ങളുടെ ആവശ്യത്തിൽ കർഷകർ ഉറച്ചു നിൽക്കുകയാണ്. സുപ്രീം കോടതി രൂപീകരിച്ച കമ്മിറ്റിയുമായി ചർച്ചയ്ക്കില്ലെന്നും കേന്ദ്ര സർക്കാരുമായി മാത്രം സംസാരിക്കുവെന്നുമാണ് കർഷക നിലപാട്.

അതേസമയം കാർഷിക നിയമ ഭേദഗതിക്കെതിരായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ സര്‍ക്കാരും കര്‍ഷകരും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും ആർഎസ്എസ് പ്രതികരിച്ചു. ഒരു പ്രക്ഷോഭവും ഇത്രകാലത്തോളം നീണ്ടു പോകുന്നത് ഒരു സമൂഹത്തിനും ഗുണകരമാവില്ല. ഈ പ്രക്ഷോഭം പെട്ടെന്ന് അവസാനിക്കേണ്ടതുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിൽ ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: First time farmers dont reject offer will discuss

Next Story
ആദ്യ ദിനം തന്നെ ട്രംപിനെ തിരുത്തി ബൈഡൻ; 17 ഉത്തരവുകളിൽ ഒപ്പിട്ടുJoe Biden, ജോ ബൈഡൻ, Joe biden signs 17 executive orders, 17 ഉത്തരവുകൾ, Biden first day, Donald trump policies, US news, US president, world news, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com