ന്യൂഡല്‍ഹി: 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറ് മുതല്‍ ജൂണ്‍ 15 വരെ. മേയ് 31 ന് ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ആദ്യ ലോക്‌സഭാ സമ്മേളനത്തിന്റെ തീയതി ഒദ്യോഗികമായി പ്രഖ്യാപിക്കും. മേയ് 30 നാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.

Read More: ‘ഇനിയുള്ള അഞ്ച് വര്‍ഷം വളരെ പ്രധാനം’; അമ്മയുടെ അനുഗ്രഹം വാങ്ങി മോദി

ലോക്‌സഭാ സമ്മേളനത്തിന്റെ0 ആദ്യ ദിനം രാഷ്ട്രപതി റാം നാഥ് കോവിന്ദ് പുതിയ സഭാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. അന്ന് തന്നെയായിരിക്കും പ്രോ ടേം സ്പീക്കറെ തിരഞ്ഞെടുക്കുക. ജൂണ്‍ 10 നായിരിക്കും പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുക.

Read More: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്‍ച്ച വൈകിട്ട് 7 മണിക്ക്

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയ്ക്കാണ് നടക്കുക. രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് സത്യപ്രതിജ്ഞ വിവരം ട്വീറ്റ് ചെയ്തത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്യും. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ് പുതിയ പ്രധാനമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും സത്യവാചകം ചൊല്ലികൊടുക്കും. കഴിഞ്ഞ ദിവസം രാഷ്​ട്രപതിയുമായി കൂടിക്കാഴ്​ച നടത്തിയ നരേന്ദ്ര മോദി പുതിയ സർക്കാർ രൂപീകരണത്തിന്​ അവകാശവാദം ഉന്നയിച്ചിരുന്നു.

വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന പങ്കെടുക്കുന്ന കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. മറ്റ് വിദേശ പ്രതിനിധികളുടെ സൌകര്യവും ഒഴിവും ആരാഞ്ഞ് വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് വരും ദിവസങ്ങളില്‍ ഔദ്യോഗിക ക്ഷണക്കത്തുകളയക്കുമെന്നാണ് വിവരം. സത്യപ്രതിജ്ഞക്ക് മുന്നോടിയായി പുതിയ മന്ത്രിസഭ രൂപീകരണം തീരുമാനിക്കേണ്ടതുണ്ട്. നിലവിലെ മന്ത്രിസഭയില്‍ കാര്യമായ അഴിച്ചുപണിയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read More: താങ്കൾ അത് സാധിച്ചിരിക്കുന്നു; മോദിയെ അഭിനന്ദിച്ച് സൂപ്പർ താരങ്ങൾ

ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് എന്‍ഡിഎ അധികാരം നിലനിര്‍ത്തിയത്. 350 സീറ്റുകള്‍ വിജയിച്ച എന്‍ഡിഎ മുന്നണിയില്‍ 303 സീറ്റുകളുമായി ബിജെപി ശക്തി തെളിയിച്ചു. കഴിഞ്ഞ ലോക്‌സഭയില്‍ 282 സീറ്റുകളായിരുന്നു ബിജെപിക്കുണ്ടായിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook