വാഷിങ്ടൺ: ഇസ്‌ലാമിക് സ്റ്റേറ്റ് അഥവാ ഐഎസ് എന്ന ഭീകര സംഘടനയെ ഇല്ലാതാക്കാൻ യുഎസ് പ്രാഥമിക പദ്ധതി തയാറാക്കി. യുഎസ് പ്രതിരോധവകുപ്പ് തയാറാക്കിയ പദ്ധതി പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് സർക്കാരിനു മുന്നിൽ സമർപ്പിച്ചു. ഇതു വെറും സൈനിക പദ്ധതിയല്ലെന്നും നയതന്ത്രം, ഇന്റലിജൻസ്, സൈബർ, സാമ്പത്തികം തുടങ്ങി സർക്കാരിന്റെ എല്ലാ വിഭാഗങ്ങളെയും സംയോജിപ്പിച്ചുകൊണ്ടുളള പദ്ധതിയാണെന്ന് പെന്റഗൺ അറിയിച്ചു.

ഐഎസും അൽഖായിദയും അടക്കം രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകര സംഘടനകളെയും ഈ പദ്ധതിയിൽ യുഎസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ഭീകര പ്രവർത്തനം നടക്കുന്ന എല്ലാ രാജ്യങ്ങളിലും പദ്ധതി നടപ്പിൽ വരുത്തും. ഇറാഖ്, ഇറാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളായിരിക്കും മുഖ്യമായും ഇതിന്റെ പരിധിയിൽ പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ