scorecardresearch

മൂക്കിലൂടെ നല്‍കുന്ന രാജ്യത്തെ ആദ്യ കോവിഡ് വാക്‌സിന്‍ 26ന് പുറത്തിറക്കും

തദ്ദേശീയ മരുന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കാണു ‘ഇന്‍കോവാക്’ വാക്‌സിൻ വികസിപ്പിച്ചത്

മൂക്കിലൂടെ നല്‍കുന്ന രാജ്യത്തെ ആദ്യ കോവിഡ് വാക്‌സിന്‍ 26ന് പുറത്തിറക്കും

ഭോപാല്‍: മൂക്കിലൂടെ നല്‍കുന്ന രാജ്യത്തെ ആദ്യ കോവിഡ് വാക്‌സിന്‍ ‘ഇന്‍കോവാക്’ റിപ്പബ്ലിക് ദിനമായ ജനുവരി 26നു പുറത്തിറക്കും. തദ്ദേശീയ മരുന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കാണു വാക്‌സിന്‍ വികസിപ്പിച്ചത്.

‘ഇന്‍കോവാക്’ 26നു പുറത്തിറക്കുമെന്നു ഭാരത് ബയോടെക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ല അറിയിച്ചു.

കന്നുകാലികളിലെ ചര്‍മമുഴ രോഗത്തിനുള്ള തദ്ദേശീയ വാക്‌സിനായ ‘ലംപി-പ്രോവാക്ഇന്‍ഡ്’ അടുത്ത മാസം പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നും കൃഷ്ണ എല്ല പറഞ്ഞു. ഭോപ്പാലില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലില്‍ (ഐ ഐ എസ ്എഫ്) വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

”ഞങ്ങളുടെ നാസല്‍ വാക്‌സിന്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ഔദ്യോഗികമായി അവതരിപ്പിക്കും,” മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച ഐ ഐ എസ് എഫിന്റെ ‘ഫേസ് ടു ഫെയ്‌സ് വിത്ത് ന്യൂ ഫ്രോണ്ടിയര്‍ ഇന്‍ സയന്‍സ്’ വിഭാഗത്തില്‍ പങ്കെടുത്ത് എല്ല പറഞ്ഞു.

സര്‍ക്കാരിന് ഒരു ഷോട്ടിനു 325 രൂപ നിരക്കിലും സ്വകാര്യ വാക്സിനേഷന്‍ സെന്ററുകള്‍ക്കു 800 രൂപയ്ക്കുമാണു വാക്‌സിന്‍ വില്‍ക്കുകയെന്നു ഭാരത് ബയോടെക് ഡിസംബറില്‍ അറിയിച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: First indian intranasal covid vaccine to be launched on jan 26