/indian-express-malayalam/media/media_files/uploads/2023/07/tax-1.jpg)
സി പി ആർന് കനത്ത ആഘാതമായി ഐടി വകുപ്പ് നടപടി
വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള ലൈസൻസ് റദ്ദാക്കി നാല് മാസങ്ങൾക്ക് ശേഷം, രാജ്യത്തെ മുൻനിര പബ്ലിക് പോളിസി തിങ്ക് ടാങ്കുകളിലൊന്നായ സെന്റർ ഫോർ പോളിസി റിസർച്ചിന് (സിപിആർ) അഞ്ച് പതിറ്റാണ്ടായി ലഭിച്ചിരുന്ന നികുതി ഇളവ് പദവി നഷ്ടപ്പെട്ടു. വിവിധ സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര മന്ത്രാലയങ്ങളുമായും പ്രവർത്തിക്കുന്ന തിങ്ക് ടാങ്കാണ് സി പി ആർ.
“ദുർബലപ്പെടുത്തുന്ന പ്രഹരം” എന്നാണ് സിപിആറിന്റെ പ്രസിഡന്റ് യാമിനി അയ്യർ ഈ നടപടിയെ വിശേഷിപ്പിച്ചത്. തിങ്ക് ടാങ്ക് രജിസ്റ്റർ ചെയ്ത “ലക്ഷ്യങ്ങളും നിബന്ധനകളും (objects and conditions) അനുസരിച്ചല്ല” പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് കഴിഞ്ഞ ഡിസംബറിൽ ആദായനികുതി (ഐടി) അധികാരികളിൽ നിന്ന് തിങ്ക് ടാങ്കിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു.
ഛത്തീസ്ഗഢ് വനങ്ങളിലെ കൽക്കരി ഖനനത്തിനെതിരായ ഹസ്‌ഡിയോ പ്രസ്ഥാനത്തിലെ "പങ്കാളിത്തവും" നമതി-എൻവയോൺമെന്റൽ ജസ്റ്റിസ് പ്രോഗ്രാമിന് 10.19 കോടി രൂപ (2016 മുതൽ) നൽകിയതും ഇപ്പോഴത്തെ നടപടിക്ക് കാരണമായിട്ടുണ്ടാകാം.കാരണം ഇക്കാര്യങ്ങൾ ഐടി വകുപ്പ് നൽകിയ നോട്ടീസിൽ പറയുകയും നികുതി കിഴിവ് റദ്ദാക്കൽ ഉത്തരവിൽ ആവർത്തിക്കുകയും ചെയ്യുന്നു. ഗവേഷണം നടത്തുന്നതിനേക്കാൾ കൂടുതലായി "വ്യവഹാരങ്ങളും പരാതികളും" ഫയൽ ചെയ്യാനാണ് അവർ ശ്രമിച്ചതെന്നാണ് ആരോപണം.
വ്യവഹാരത്തെ പിന്തുണയ്ക്കുന്നത് ഒരു ജീവകാരുണ്യ പ്രവർത്തനമല്ല, അതിനാൽ സിപിആറിന് അതിന്റെ നികുതി ഇളവ് നഷ്ടപ്പെടും എന്നതാണ് ആദായനികുതി (ഐടി) വകുപ്പിന്റെ വാദത്തിന്റെ കാതൽ.
ജൂൺ 30ലെ ഈ ഉത്തരവിലെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട്, സിപിആർ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലിൽ (ഐടിഎടി) അപ്പീൽ ഫയൽ ചെയ്യാൻ സാധ്യതയുണ്ട്.
“2023 ഫെബ്രുവരിയിൽ ഞങ്ങളുടെ എഫ്‌സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ലൈസൻസ് സസ്പെൻഡ് ചെയ്തതിന് പുറമെ, നികുതി ഇളവ് പിൻവലിക്കാനുള്ള ഏറ്റവും പുതിയ സ്വതന്ത്രവും, വളരെയധികം വിലമതിക്കപ്പെടുന്നതുമായ ഗവേഷണ സ്ഥാപനത്തെ ദുർബലപ്പെടുത്തുന്ന തിരിച്ചടിയാണ്.'' എന്ന് ചോദ്യങ്ങൾക്ക് മറുപടിയായി, സിപിആർ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ യാമിനി അയ്യർ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു
ഒരു "ആക്ടിവിസ്റ്റ്" സംഘടനയുടേതെന്ന് വിശേഷിപ്പിക്കാവുന്ന പ്രവർത്തനങ്ങൾ സിപിആർ നടത്തുന്നുവെന്ന ആരോപണങ്ങൾ യാമിനി അയ്യർ നിഷേധിച്ചു. “ഞങ്ങളുടെ എല്ലാ സഹകരണവും പങ്കാളിത്തവും ഗവേഷണ പ്രവർത്തനങ്ങളിൽ മാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നു. സിപിആറുമായി സഹകരിക്കുന്നവരുടെയോ സാമ്പത്തിക സഹായം നൽകുന്നവരുടെയോ പങ്കാളികളുടെയോ നിലപാടാകുമോയെന്ന ചോദ്യം ഉദിക്കുന്നില്ല.” “സിപിആറിന്റെ നിലപാട് അതിന്റെ ഭാഗമായുള്ള നിരവധി വിദഗ്ദ്ധരുടേതാണ്. കഴിഞ്ഞ 50 വർഷമായി പണ്ഡിതോചിതവും വിശ്വസനീയവുമായ ഗവേഷണങ്ങളിൽ ഊന്നിയിരിക്കുന്നു.അവരുടെ കാഴ്ചപ്പാടുകളുടെ വൈവിധ്യമല്ലാതെ ഒരു ‘സിപി ആർ കാഴ്ചപ്പാട്’ ഇല്ല.അവർ പറഞ്ഞു.
ന്യൂഡൽഹിയിലെ സിപിആറിന്റെ ആസ്ഥാനത്ത് 2022 സെപ്റ്റംബർ ഏഴിന് ഐടി വകുപ്പ് തിരച്ചിൽ നടത്തിയതുമുതൽ, തിങ്ക് ടാങ്ക് അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
സി പി ആറിന്റെ ഫണ്ടിങ്ങിലെ ഗണ്യമായ പങ്ക് വിദേശ ദാതാക്കളിൽ നിന്നായതിനാൽ, എഫ് സി ആർ എ ( FCRA) ലൈസൻസ് പിൻവലിച്ചതോടെ അതിന്റെ സാമ്പത്തികത്തെ സാരമായി ബാധിച്ചു. തിങ്ക് ടാങ്ക് അതിന്റെ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും പരിപാടികൾ കാര്യമായി വെട്ടിച്ചുരുക്കുകയും ചെയ്തതായി അറിയുന്നു.
സിപിആറിന്റെ നികുതി ഫയലിങ്ങിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും ഐടി വകുപ്പ് പറയുന്നു. 2017-2018 വർഷത്തിൽ 1.43 കോടി രൂപയുടെയും 2021-2022 വർഷത്തിൽ 81.45 ലക്ഷം രൂപയുടെയും കാര്യത്തിലാണിതെന്ന് ഐ ടി വകുപ്പ് അവകാശപ്പെടുന്നു. എഫ്‌സിആർഎയുടെ വ്യവസ്ഥകൾ പ്രകാരം ലഭിച്ച ഫണ്ടുകൾ അതിന്റെ പ്രധാന ഫണ്ടുകളുമായി സിപിആർ "കൂട്ടിക്കലർത്തി"("മിക്‌സ് അപ്പ്")യതായി ആദായനികുതി വകുപ്പ് ആരോപിച്ചു.
സിപിആർ പ്രസിദ്ധീകരിച്ച ഏഴ് പുസ്തകങ്ങളുടെ കാര്യത്തിൽ തിങ്ക് ടാങ്ക് ഗ്രന്ഥ രചയിതാക്കൾക്ക് “സബ്‌സിഡി” നൽകുകയാണെന്നും എന്നാൽ പുസ്തകങ്ങളിൽ നിന്നുള്ള വരുമാനമോ ഉടമസ്ഥാവകാശമോ കൈവശം വച്ചിട്ടില്ലെന്നും ഐടി വകുപ്പ് ആരോപിച്ചു.
സിപിആറിന് 2022 ഡിസംബർ 22-ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ കാരണങ്ങളാണ് ആദായനികുതി നിയമത്തിലെ സെക്ഷൻ 12 എ പ്രകാരം ലഭിച്ചിരുന്ന ഐടി ഇളവ് നഷ്‌ടമാക്കിയത്.
കാരണം കാണിക്കൽ നോട്ടീസിൽ, ഒരു പ്യൂൺ ഉൾപ്പെടെ 19 സിപിആർ ജീവനക്കാരെ "നോൺ-ഫയലർമാർ" എന്ന് ഐടി വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട് - ഒന്നുകിൽ അവർ, നികുതി റിട്ടേൺ ഫയൽ ചെയ്യാത്തതോ അല്ലെങ്കിൽ ക്രമരഹിതമായി ഫയൽ ചെയ്യുന്നതോ ആണ്. എന്നാൽ, സി പി ആറി ന്റെ നികുതി ഒഴിവാക്കൽ സ്ഥിതി റദ്ദാക്കാനുള്ള ഐടിയുടെ അന്തിമ ഉത്തരവിൽ ഇതേ കുറിച്ച് പറയുന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.