scorecardresearch

ചൈനയിൽ കോവിഡ് വ്യാപനം ആരംഭിച്ചത് 2019 ഒക്ടോബറിലെന്ന് പുതിയ പഠനം

വുഹാനില്‍ വൈറസ് വ്യാപിക്കുന്നതിന് മുന്‍പ് തന്നെ ചൈനയില്‍ അണുബാധ ഉണ്ടായിരുന്നതായി ലോകാരോഗ്യ സംഘടനയും ചൈനയും ചേര്‍ന്ന് നടത്തിയ സംയുക്ത പഠനം വ്യക്തമാക്കിയിരുന്നു.

വുഹാനില്‍ വൈറസ് വ്യാപിക്കുന്നതിന് മുന്‍പ് തന്നെ ചൈനയില്‍ അണുബാധ ഉണ്ടായിരുന്നതായി ലോകാരോഗ്യ സംഘടനയും ചൈനയും ചേര്‍ന്ന് നടത്തിയ സംയുക്ത പഠനം വ്യക്തമാക്കിയിരുന്നു.

author-image
WebDesk
New Update
Covid, Virus

ഷാങ്ഹായ്: കോവിഡിന് കാരണമായ വൈറസ് 2019 ഒക്ടോബര്‍ മുതല്‍ ചൈനയില്‍ വ്യാപിച്ചു തുടങ്ങിയതായി പുതിയ പഠനം. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ഏകദേശം രണ്ട് മാസം മുന്‍പ്. ബ്രിട്ടണിലെ കെന്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നില്‍.

Advertisment

ഒക്ടോബറിനും നവംബറിനും ഇടയ്ക്കുള്ള സമയത്താണ് വ്യാപനം ഉണ്ടായത്. നവംബര്‍ 17 ആണ് വൈറസ് ചൈനയില്‍ വ്യാപിച്ച ദിവസമായി ഗവേഷകര്‍ കണക്കാക്കുന്നത്. ജനുവരി ആദ്യത്തോടെ ലോകം മുഴുവനും വൈറസ് പടര്‍ന്നു.

ചൈനയില്‍ ഔദ്യോഗികമായി ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് 2019 ഡിസംബറിലാണ്. വുഹാനിലെ ഹുവാനന്‍ മത്സ്യ- മാംസ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടായിരുന്നു കേസ്. എന്നാല്‍ ആദ്യകാല കേസുകള്‍ ഹുവാനന്‍ മാര്‍ക്കറ്റുമായി സമ്പര്‍ക്കമില്ലാത്തവരിലായിരുന്നു സ്ഥിരീകരിച്ചിരുന്നത്. മാര്‍ക്കറ്റിലെത്തുന്നതിന് മുന്‍പ് തന്നെ വൈറസ് പടര്‍ന്നിരുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

വുഹാനില്‍ വൈറസ് വ്യാപിക്കുന്നതിന് മുന്‍പ് തന്നെ ചൈനയില്‍ അണുബാധ ഉണ്ടായിരുന്നതായി ലോകാരോഗ്യ സംഘടനയും ചൈനയും ചേര്‍ന്ന് നടത്തിയ സംയുക്ത പഠനം വ്യക്തമാക്കിയിരുന്നു.

Advertisment

Also Read: യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ

സിയാറ്റിലെ ഫ്രഡ് ഹച്ചിന്‍സണ്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഡോ.ജെസെ ബ്ലൂം ആദ്യകാല കേസുകളിലെ ജനിതക ഘടനയെക്കുറിച്ച് വിശകലനം ചെയ്തിരുന്നു.

ഹുവാനില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളിലെ വൈറസ്, വളരെ നേരത്തെ ചൈനയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചിരുന്ന വൈറസിന്റെ വകഭേദമാണെന്ന് കണ്ടെത്തുകയും ചെയ്തു. കേസുകളുടെ ജനിതഘടന സംബന്ധിച്ചുള്ള വിവരങ്ങള്‍ ചൈന നശിപ്പിച്ചത് കോവിഡിന്റെ ഉത്ഭവം തെളിയാതിരിക്കാന്‍ വേണ്ടിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

“വുഹാനിൽ കോവിഡ് എങ്ങനെ ആരംഭിച്ചുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ ഇല്ലാതാക്കാന്‍ ശാസ്ത്രജ്ഞർ രാജ്യാന്തര ഡാറ്റാബേസുകളോട് ആവശ്യപ്പെടുന്നത് എന്തിനാണ്?” ഹാർവാർഡ് ബ്രോഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ അലീന ചാൻ ട്വിറ്ററിൽ കുറിച്ചു.

China Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: