scorecardresearch

Latest News

തമിഴ്നാട്ടിൽ പടക്കശാലയിൽ സ്ഫോടനം; അഞ്ചുപേർ മരിച്ചു

നൂറിലധികം തൊഴിലാളികളുള്ള പടക്ക നിർമ്മാണ ശാലയാണിത്

fire
പ്രതീകാത്മക ചിത്രം

ശ്രീവില്ലിപുത്തൂർ: തമിഴ്നാട് ശ്രീവില്ലിപുത്തൂരിനു സമീപത്തെ പടക്കശാലയിൽ സ്ഫോടനം. ശ്രീവില്ലിപുത്തൂർ മധുര റോഡിലെ നഗലപുരത്താണ് സ്ഫോടനമുണ്ടായത്. അഞ്ചുപേർ മരിച്ചു. 10 പേർക്ക് പരുക്കേറ്റു.

നൂറിലധികം തൊഴിലാളികളുള്ള പടക്ക നിർമ്മാണ ശാലയാണിത്. അപകട കാരണം അറിവായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Fireworks blast in tamil nadu five died