scorecardresearch
Latest News

എടപ്പാളില്‍ ക്ഷേത്രത്തില്‍ വെടിമരുന്നപടകം; മേളക്കാരനു പരിക്ക്

അനുമതിയില്ലാതെയാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ്

temple, fire work, accident

മലപ്പുറം : എടപ്പാളിനടുത്തെ വട്ടംകുളം പോടൂര്‍കാവ് ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ച് ഉണ്ടായ പൊട്ടിത്തെറിയില്‍ മേളക്കാരനു പരിക്കേറ്റു. ഉത്സവം നടന്നു വരുന്ന ക്ഷേത്രത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ഊട്ടുപുരയും സ്റ്റോര്‍ റൂമും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ അപകടമുണ്ടായത്. ഒരു മുറി പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങള്‍ ഭാഗികമായും തകര്‍ന്നു.

ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി കതിനയില്‍ നിറയ്ക്കാന്‍ സൂക്ഷിച്ച ഏഴര കിലോയോളം വരുന്ന വെടിമരുന്നിന് തീപിടിച്ച് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പൊന്നാനി സി.ഐ എ.ജെ ജോണ്‍സണ്‍ പറഞ്ഞു. അനുമതിയില്ലാതെയാണ് ഇവിടെ വെടിമരുന്ന് സൂക്ഷിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. എങ്ങനെയാണ് തീപ്പിടുത്തമുണ്ടായതെന്ന് വ്യക്തമല്ലെന്നും ഇതു സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്നും പൊന്നാനി എസ് ഐ ശശീന്ദ്രന്‍ മേലയില്‍ പറഞ്ഞു.

സംഭവ സ്ഥവത്ത് കൂടുതല്‍ പരിശോധന നടന്നു വരുന്നു. തൃശൂരില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. സ്‌ഫോടനത്തിനിടെ കല്ലുതെറിച്ചാണ് മേളക്കാരനു പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ എടപ്പാളിനടുത്ത വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴുന്നള്ളിപ്പിനായി ഇവിടെ നിന്നും ആളുകൾ മാറിയ ശേഷമാണ് അപകടം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Fire works accident malappuram temple two injured