/indian-express-malayalam/media/media_files/2026/01/17/arsh-zehra-2026-01-17-12-06-33.jpg)
ശനിയാഴ്ച രാവിലെ ന്യൂഡൽഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാനിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ പൗരൻ അർഷ് സെഹ്‌റ. (എക്സ്പ്രസ് ഫോട്ടോ: പ്രവീൺ ഖന്ന)
ന്യൂഡൽഹി: കത്തുന്ന തെരുവുകൾ, നിമിഷനേരം കൊണ്ട് ഇരച്ചെത്തുന്ന പ്രതിഷേധക്കാർ, പൂർണമായും നിലച്ച ഇന്റർനെറ്റ് ബന്ധങ്ങൾ. പ്രക്ഷോഭത്തീയിൽ ജ്വലിക്കുന്ന ഇറാനിൽ നിന്നും ശനിയാഴ്ച പുലർച്ചെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇന്ത്യൻ സംഘത്തിന് പറയാനുള്ളത് ഭീതിജനകമായ അനുഭവങ്ങളാണ്.
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ എത്തിയ തീർത്ഥാടകരും വിദ്യാർത്ഥികളും തൊഴിലാളികളും അടങ്ങുന്ന സംഘത്തെ ബന്ധുക്കൾ മണിക്കൂറുകളോളമാണ് കാത്തിരുന്നത്.
Also Read: ഇറാനിൽ ഭരണകൂടം നിലംപൊത്തുമെന്ന് മുൻ കിരീടാവകാശി; ലോകരാജ്യങ്ങളുടെ പിന്തുണ തേടി റെസ പഹ്‌ലവി
അപ്രതീക്ഷിതമായി എത്തിയ ദുരിതം
"ഇറാനിൽ ഇന്റർനെറ്റ് പൂർണമായും വിച്ഛേദിച്ചിരിക്കുകയാണ്. പുറംലോകത്ത് എന്ത് നടക്കുന്നുവെന്നോ പ്രക്ഷോഭത്തിന്റെ വ്യാപ്തിയോ അറിയാൻ ഒരു മാർഗവുമില്ലായിരുന്നു. ഫോൺ വിളികളും സന്ദേശങ്ങളും അയക്കാൻ കഴിഞ്ഞിരുന്നില്ല. മുന്നറിയിപ്പുകളോ വീഡിയോകളോ ഇല്ലാത്തതിനാൽ സാഹചര്യത്തിന്റെ ഗൗരവം ആദ്യം മനസിലാക്കാൻ കഴിഞ്ഞില്ല," ഷിറാസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ എംബിബിഎസ് വിദ്യാർത്ഥിനിയായ അർഷ് സെഹ്‌റ താൻ അനുഭവിച്ച മാനസിക സംഘർഷത്തെക്കുറിച്ച് മാധ്യമങ്ങളോട് വിവരിച്ചു.
ഇറാനിലെ ഇന്ത്യൻ എംബസിയുടെ ജാഗ്രതാ നിർദ്ദേശത്തെത്തുടർന്നാണ് പലരും സ്വന്തം നിലയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് മടങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഡിസംബർ അവസാനം ആരംഭിച്ച പ്രതിഷേധം പിന്നീട് സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. വർഷങ്ങൾക്കിപ്പുറം ഇറാൻ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രക്ഷോഭമാണിത്.
Also Read: മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി
രാത്രികാലങ്ങളിൽ അപ്രതീക്ഷിതമായി എത്തുന്ന പ്രതിഷേധക്കാർ വാഹനങ്ങൾ തടയുന്നതും മുദ്രാവാക്യം വിളികളുമായി തെരുവുകൾ കീഴടക്കുന്നതും പതിവായതായി മടങ്ങിയെത്തിയവർ പറയുന്നു. ഇന്റർനെറ്റ് ഇല്ലാത്തതിനാൽ നാട്ടിലെ ബന്ധുക്കളുമായി ആശയവിനിമയം നടത്താൻ കഴിയാഞ്ഞതാണ് പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ഏറെ വലച്ചത്.
Also Read: മുംബൈയെ ഗുജറാത്തിന് കൈമാറുമെന്ന് ആശങ്ക ഉയർത്തി താക്കറെ സഹോദരങ്ങൾ; മറാത്താവാദം വീണ്ടും ശക്തമാകുമ്പോൾ
വിമാനത്താവളത്തിലെത്തിയ പലരും തങ്ങളുടെ ഉറ്റവരെ കണ്ടുമുട്ടിയപ്പോൾ വികാരാധീനരായി. സ്ഥിതിഗതികൾ ശാന്തമായാൽ മാത്രമേ ഇനി തിരികെ പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ എന്നാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ നിലപാട്. നിലവിൽ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ള ഇന്ത്യാക്കാരെ സുരക്ഷിതമായി എത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ നിരീക്ഷിച്ചു വരികയാണ്.
Read More: ഇംപീച്ച്‌മെന്റ് അന്വേഷണ സമിതിയുടെ രൂപീകരണം നിയമവിരുദ്ധമല്ല; ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഹർജി സുപ്രീം കോടതി തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us