scorecardresearch

ഐഎസ്ആര്‍ഒ സ്പെയ്സ് ആപ്ലിക്കേഷന്‍ സെന്‍ററില്‍ തീപ്പിടിത്തം

ഐഎസ്ആര്‍ഒയുടെ സുപ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് അഹമദബാദിലേത്

ഐഎസ്ആര്‍ഒയുടെ സുപ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് അഹമദബാദിലേത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഐഎസ്ആര്‍ഒ സ്പെയ്സ് ആപ്ലിക്കേഷന്‍ സെന്‍ററില്‍ തീപ്പിടിത്തം

അഹമദാബാദ് : അഹമദബാദിലെ ഐഎസ്ആര്‍ഒ സ്പെയ്സ് ആപ്ലിക്കേഷന്‍ സെന്‍ററില്‍ തീപ്പിടിത്തം. ഇന്ന് ഉച്ചയോടെ നടന്ന തീപ്പിടിത്തത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

അഗ്നിശമന സേനയുടെ ഇരുപത്തിയഞ്ചോളം ഫയര്‍ എഞ്ചിനുകളും പത്തോളം ആംബുലന്‍സുകളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. തീപ്പിടുത്തത്തിന്റെ സമയത്ത് ആളൊഴിഞ്ഞു കിടക്കുകയായിരുന്ന കെട്ടിടം മുഴുവനായി തീപ്പിടിച്ചിട്ടുണ്ട് എന്നാണ് സ്ഥലം കളക്റ്റര്‍ വിക്രാന്ത് പാണ്ഡെ എന്‍ഡിടിവിയോട് പറഞ്ഞത്.

Advertisment

ഐഎസ്ആര്‍ഒയുടെ സുപ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് അഹമദബാദിലേത്. രണ്ട്‌ ക്യാമ്പസുകളിലായാണ് അഹ്മദബാദിലെ ഐഎസ്ആര്‍ഒ സ്പെയ്സ് ആപ്ലിക്കേഷന്‍ സെന്‍റര്‍ കിടക്കുന്നത്.

Fire Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: