scorecardresearch
Latest News

ഡൽഹിയിൽ റോഹിംഗ്യൻ അഭയാർഥി ക്യാമ്പിൽ തീപിടിത്തം

ആരോ മനപ്പൂർവ്വം തീവെച്ചതാണെന്ന് സംശയം

ഡൽഹിയിൽ റോഹിംഗ്യൻ അഭയാർഥി ക്യാമ്പിൽ തീപിടിത്തം

ന്യൂ​ഡ​ൽ​ഹി:​ തലസ്ഥാനത്തെ റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി ക്യാമ്പി​ൽ തീ​പി​ടി​ത്തം. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് കാ​ളി​ന്ദി കു​ഞ്ചി​ലു​ള്ള അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ൻ​പ​തോ​ളം വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. അ​ഭ​യാ​ര്‍​ഥി​ക​ളെ പു​റ​ത്താ​ക്കു​ന്ന​തി​നാ​യി ക്യാ​ന്പി​നു തീ​വ​ച്ച​താ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

രാ​ജ്യ​ത്ത് ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, കാ​ഷ്മീ​ർ, പ​ശ്ചി​മ​ബം​ഗാ​ള്‍, തു​ട​ങ്ങി​യ സ്ഥലങ്ങ​ളി​ലാ​യാ​ണ് അ​ഭ​യാ​ര്‍​ഥി​ക​ള്‍ ക​ഴി​യു​ന്ന​ത്. അ​ഭാ​യാ​ർ​ഥി വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്യാ​ന്പി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്യാംമ്പിന്റെ സുരക്ഷ വർധിപ്പിക്കാൻ​ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Fire in delhi rohingyan camp