scorecardresearch

ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; ഒരാൾ മരിച്ചതായി വിവരം

രണ്ട് എസി കോച്ചുകൾ പൂർണമായും കത്തിനശിച്ചു. തീപിടിത്തിൽ 70 വയസുള്ള ഒരാൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്

രണ്ട് എസി കോച്ചുകൾ പൂർണമായും കത്തിനശിച്ചു. തീപിടിത്തിൽ 70 വയസുള്ള ഒരാൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്

author-image
WebDesk
New Update
tatanagar ernakulam express

അപകട ദൃശ്യം

വിശാഖപട്ടണം: ടാറ്റാനഗർ-എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപത്തുവച്ച് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. രണ്ട് എസി കോച്ചുകൾ പൂർണമായും കത്തിനശിച്ചു. തീപിടിത്തിൽ 70 വയസുള്ള ഒരാൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. 

Advertisment

Also Read: ഡെറാഡൂണിൽ വംശീയ അധിക്ഷേപത്തെത്തുടർന്ന് ആക്രമണം; വിദ്യാർത്ഥി കൊല്ലപ്പെട്ടു

വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റർ അകലെയുള്ള എലമഞ്ചി റെയിൽവേ സ്റ്റേഷനിൽവച്ചായിരുന്നു തീപിടിത്തം ഉണ്ടായത്. ബി1 കോച്ചിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് എം2 കോച്ചിലേക്കും തീപടരുകയായിരുന്നു. അപകട സമയത്ത് ഒരു കോച്ചിൽ 82 യാത്രക്കാരും രണ്ടാമത്തെ കോച്ചിൽ 76 യാത്രക്കാരുമുണ്ടായിരുന്നു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ ലോക്കോ പൈലറ്റുമാർ ഉടൻ തന്നെ ട്രെയിൻ നിർത്തുകയും റെയിൽവെ ഉദ്യോഗസ്ഥർ അഗ്നിശമന സേനയെ വിവരമറിയിക്കുകയുമായിരുന്നു.

Also Read: ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ച; സമാധാന ചർച്ചകളിൽ പുരോഗതിയെന്ന് റിപ്പോർട്ട്

ഇന്നലെ രാവിലെ 5 മണിക്കാണ് ട്രെയിൻ ടാറ്റാ നഗറിൽ നിന്ന് യാത്ര ആരംഭിച്ചത്. എലമഞ്ചിയിൽ രാത്രി ഒൻപത് മണിയോടെയാണ് ട്രെയിൻ എത്തേണ്ടതായിരുന്നു. എന്നാൽ, മൂന്നു മണിക്കൂർ വൈകി ഒരു മണിയോടെയാണ് ട്രെയിൻ എത്തിയത്. തീപിടിത്തമുണ്ടായ രണ്ട് കോച്ചുകൾ ട്രെയിനിൽനിന്ന് വേർപ്പെടുത്തി. തീ പടർന്ന ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. 

Also Read: നാവിക സേനയുടെ അന്തർവാഹിനിയിൽ യാത്ര നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു

യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. 

Read More: മ്യാൻമറിൽ വോട്ട് രേഖപ്പെടുത്തി ജനങ്ങൾ; സൈനിക ഭരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്

Train Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: