/indian-express-malayalam/media/media_files/uploads/2021/01/Pune-serum-institute.jpg)
രാജ്യത്ത് കോവിഡ് വാക്സിൻ നിർമിക്കുന്ന പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്യാമ്പസിലുണ്ടായ തീപിടിത്തത്തിൽ മരണം അഞ്ചായി. പുണെ മഞ്ചാരിയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അഗ്നിബാധയുണ്ടായത്. പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഒരു സ്ത്രീ ഉൾപ്പടെ അഞ്ച് പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
അതേസമയം, വാക്‌സിനുകളും വാക്‌സിന്‍ നിര്‍മാണ പ്ലാന്റും സുരക്ഷിതമാണ്. കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പ്ലാന്റിലല്ല തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. ഈ കെട്ടിടവുമായി പ്ലാന്റിന് നേരിട്ട് ബന്ധമില്ലെന്നും വാക്സിൻ നിർമാണം തടസപ്പെടില്ലെന്നും അധികൃതർ അറിയിച്ചു.
Pune: Fire breaks out at Covishield-maker Serum Institute’s campus
Read: https://t.co/EYM17OU9NQ
— The Indian Express (@IndianExpress) January 21, 2021
തീ ആരംഭിച്ച സമയത്ത് മിക്ക ആളുകളെയും ഒഴിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. "തീ രൂക്ഷമായപ്പോൾ നാല് പേർ കുടുങ്ങി. ഈ നാലുപേരിൽ മൂന്ന് പേരെ ഞങ്ങളുടെ ടീം രക്ഷപ്പെടുത്തി, നാലാമത്തെ വ്യക്തിയെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്, ”രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.