ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടുത്തം. സൗത്ത് ബ്ലോക്കിലെ രണ്ടാം നിലയിലുളള 242ാം റൂമിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ 3.35ഓടെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വന്‍ സന്നാഹത്തോടെ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി 20 മിനുട്ടുകള്‍ക്കം തീ അണയ്ക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഓഫീസിന് എന്തെങ്കിലും തരത്തിലുളള നാശനഷ്ടം ഉണ്ടോയെന്ന് വ്യക്തമല്ല. അതേസമയം ഒരു കംപ്യൂട്ടര്‍ തീപിടിത്തത്തില്‍ നശിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മുറിയില്‍ സ്ഥാപിച്ചിരുന്ന എസിയില്‍ നിന്നാണ് തീ പിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ