Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍

മണ്ടയ്ക്കാട് ദേവീ ക്ഷേത്രത്തിൽ തീപിടിത്തം

ഇതാദ്യമായാണ് മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തില്‍ തീപിടിത്തമുണ്ടാകുന്നത്

Mandaikadu Devi temple1, news, ie malayalam

നാഗര്‍കോവില്‍: തമിഴ്നാട്ടിലെ പ്രസിദ്ധമായ കന്യാകുമാരി മണ്ടയ്ക്കാട് ദേവീ ക്ഷേത്രത്തില്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെ ദീപാരാധന കഴിഞ്ഞശേഷം ക്ഷേത്രത്തിലെ മൂല സ്ഥാനത്തില്‍ നിന്നാണ് തീപടർന്നത്. നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ കുളച്ചല്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെയും മണ്ടയ്ക്കാട് പൊലീസിനെയും വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ തീ പൂര്‍ണമായും അണച്ചു.

തീപിടിത്തത്തിൽ ക്ഷേത്രത്തില്‍ വലിയ നാശനഷ്ടമുണ്ടായതായാണ് വിവരം. ദേവീ വിഗ്രഹത്തില്‍ തീ പിടിച്ചെങ്കിലും വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ക്ഷേത്രത്തിലെ മേല്‍ക്കൂര പകുതിയോളം തകര്‍ന്നു. ഇതാദ്യമായാണ് മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തില്‍ തീപിടിത്തമുണ്ടാകുന്നത്.

Mandaikadu Devi temple1, news, ie malayalam

കുളച്ചല്‍ എഎസ്‌പി വിശ്വശാസ്ത്രി സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട് ഐടി മന്ത്രി മനോ തങ്കരാജ്, കന്യാകുമാരി ജില്ലാ കലക്ടര്‍ അരവിന്ദ് എന്നിവരും സംഭവ സ്ഥലത്തെത്തി. ദീപാരാധനയ്ക്കുശേഷം നിലവിളക്കില്‍ നിന്ന് ദേവിക്ക് അണിഞ്ഞിരുന്ന പട്ടില്‍ തീ പിടിക്കുകയും അങ്ങനെ തീ പടര്‍ന്നതാവാം എന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Fire breaks out at mandaikadu devi temple508637

Next Story
ലോക്ക്ഡൗണ്‍ ഇളവ്: കര്‍ണാടകയ്ക്കു വെല്ലുവിളിയായി പോസിറ്റിവിറ്റി, മരണ നിരക്കുകള്‍Covid19, Coronavirus, Karnataka Covid cases, Karnataka Covid lockdown, Karnataka Covid deaths, Karnataka Covid positivity rate, Karnataka black fungus cases, Covid-19 India second wave, Bengaluru news, Bengaluru Covid cases, Bengaluru, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com