ഗോരഖ്‌പൂർ: ഉത്തർപ്രദേശിലെ വിവാദ ആശുപത്രി ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജിന് തീപിടിച്ചു. എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് നവജാത ശിശുക്കളടക്കം ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടംപിടിച്ച ആശുപത്രിയാണിത്.
പ്രിൻസിപ്പലിന്റെ ഓഫീസ് മുറിക്കകത്താണ് തീപിടിത്തം ഉണ്ടായത്. മൂന്ന് അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തേക്ക് പോയതായാണ് റിപ്പോർട്ട്.
ജാപ്പാനീസ് എൻസെഫെലൈറ്റിസ് ബാധിച്ച കുരുന്നുകളാണ് ഇവിടെ 2017 ൽ മരിച്ചത്. ഇവർക്ക് ചികിൽസ നൽകാൻ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറുകൾ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 70 ഓളം പിഞ്ചുകുട്ടികളാണ് മരിച്ചത്.