അഹമ്മദാബാദ്: അഹമ്മദാബാദിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം. എട്ട് രോഗികൾ മരിച്ചു. അഞ്ച് പുരുഷൻമാരും മൂന്ന് സ്‌ത്രീകളുമാണ് മരിച്ചത്. സംഭവത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണം പ്രഖ്യാപിച്ചു. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ സംഗീത സിങ്, മുകേഷ് പുരി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Read Also: Kerala Weather: സംസ്ഥാനത്ത് കാറ്റോടു കൂടിയ മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട്
അഹമ്മദാബാദ് നവരംഗപുരയിൽ ശ്രേയ ആശുപത്രിയിലെ ഐസിയു വിഭാഗത്തിൽ ഇന്ന് പുലർച്ചെ 3.30 നായിരുന്നു തീപിടിത്തം. ഐസിയുവിൽ ചികിത്സയിലായിരുന്ന എട്ട് കോവിഡ് രോഗികളാണ് മരിച്ചത്.
Saddened by the tragic hospital fire in Ahmedabad. Condolences to the bereaved families. May the injured recover soon. Spoke to CM @vijayrupanibjp Ji and Mayor @ibijalpatel Ji regarding the situation. Administration is providing all possible assistance to the affected.
— Narendra Modi (@narendramodi) August 6, 2020
തിപീടിത്തമുണ്ടായതിനു പിന്നാലെ ആശുപത്രിയിലെ രോഗികളെ രക്ഷിക്കാൻ തീവ്രശ്രമം നടന്നു. പൊലീസും ആശുപത്രി ജീവനക്കാരും ചേർന്ന് നിരവധി രോഗികളെ പുറത്തിറക്കി. ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു.
Horoscope Today August 06, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
“തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു. പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. നിരവധി രോഗികളെ രക്ഷിച്ചു. എട്ട് പേരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു,” അഹമ്മദാബാദ് സിറ്റി പൊലീസ് കമ്മിഷണർ എൽ.ബി.സല പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി വിജയ് രൂപാണി, അഹമ്മദാബാദ് മേയർ ബെെജാൽ പട്ടേൽ എന്നിവരെ ഫോണിൽ വിളിച്ച് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിനിരകളായവർക്കു എല്ലാവിധ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്‌തു.