കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് പ്രദേശത്തുള്ള ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ. ഏപീജെ ഹൗസ് എന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. എട്ടു നിലകളുള്ള ഈ കെട്ടിടത്തില്‍ നിരവധി കമ്പനികളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. അഗ്നിശമന സേനയുടെ പത്ത് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നാണ് തീ പിടിത്തം ആരംഭിച്ചതെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കെട്ടിടത്തില്‍ നിന്ന് മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചെന്ന് അഗ്‌നിശമന സേനാ വിഭാഗം അധികൃതര്‍ അറിയിച്ചു.

കെട്ടിടത്തില്‍ നിന്നും ആദ്യ അപായ സൈറണ്‍ മുഴങ്ങുന്നത് രാവിലെ 11 മണിക്കാണ്. ഏപീജെ സുരേന്ദ്ര ഗ്രൂപ്പിന്റെ തന്നെ ഉടമസ്ഥതയിലുളള പാര്‍ക്ക് ഹോട്ടലും ഇതിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. തീപിടിത്തത്തെ തുടര്‍ന്ന് പാര്‍ക് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്നതിന് പൊലീസ് വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പരിസരപ്രദേശത്തുള്ള ഗതാഗതത്തെയും തീപിടിത്തം ബാധിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ