മുംബൈ: ഐശ്വര്യ റായ് ബച്ചന്‍ വിവാഹത്തിന് മുമ്പ് താമസിച്ചിരുന്ന ബാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. ഐശ്വര്യയുടെ മാതാവ് ബ്രിന്ദ റായ് താമസിക്കുന്നത് ഇവിടെയാണ്. ലാ മെര്‍ ബില്‍ഡിംഗിലെ 13ാം നിലയിലാണ് ഇവര്‍ താമസിക്കുന്നതെന്നാണ് വിവരം. എട്ടോളം വരുന്ന ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയെന്നും ആളപായം ഒന്നുമില്ലെന്നുമാണ് വിവരം. സംഭവത്തിന് പിന്നാലെ ഐശ്വര്യയും അബിഷേകും സ്ഥലത്തെത്തി.

സംവിധായകനായ അദ്മന്‍ പ്രഹ്ലാദ് കക്കറും ഇതേ കെട്ടിടത്തിലാണ് താമസിക്കുന്നത്. ആകെ 16 നിലകളാണ് കെട്ടിടത്തിലുള്ളത്. ഐശ്വര്യയുടെ മാതാവ് 12ആം നിലയിലാണ് താമസിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ഭാര്യ അഞ്ജലിയുടെ മാതാപിതാക്കളും ഇതേ കെട്ടിടത്തിന്റെ 12ആം നിലയിലാണ് താമസം. അഭിഷേകിനെ വിവാഹം ചെയ്തതിന് പിന്നാലെ ഐശ്വര്യ ജുഹുവിലെ ഇവരുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ