ഡൽഹി കിരാരിയിൽ വൻതീപിടിത്തം; ഒമ്പത് മരണം

അപകടത്തിൽ പത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്

ന്യൂഡൽഹി: ഡൽഹി കിരാരിയിലുണ്ടായ തീപിടിത്തത്തിൽ ഒമ്പതു മരണം. വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് രാത്രി 12.30ന് തീപിടിച്ചത്. അപകടത്തിൽ പത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റവരെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ഇവിടെ യാതൊരുവിധ അഗ്നിശമന ഉപകരണങ്ങളും കരുതിയിരുന്നില്ല. അഗ്നിശമന സേനയുടെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കെട്ടിടത്തിൽ ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. പുറത്തു കടക്കാൻ ഒരു ഗോവണി മാത്രമേ ഉണ്ടായിരുന്നുവുള്ളുവെന്നും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ആ മാസം ആദ്യ ഡൽഹിയിലെ അനാജ് മന്ദിയിലെ ഫാക്ടറിയിലുണ്ടായ തീപിടത്തത്തിൽ 43 പേർ മരിച്ചിരുന്നു. ഝാൻസി റോഡിലുള്ള സ്കൂൾ ബാഗുകളും കുപ്പികളും നിർമിക്കുന്ന ഫാക്ടറിയിലാണ് പുലർച്ചെ അഞ്ചു മണിയോടെ തീപിടിത്തമുണ്ടായത്. 30ലധികം അഗ്നിശമന സേന യൂണിറ്റുകളെത്തി തീയണച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Fire break out in delhi kirari area building fire death tolls

Next Story
ഹൈദരാബാദ് ഏറ്റുമുട്ടൽ കൊല: മൃതദേഹങ്ങളുടെ റീ പോസ്റ്റ്‌മോർട്ടം ഇന്ന്Hyderabad encounter, ഹൈദരാബാദ് ഏറ്റുമുട്ടൽ, judicial enquiry, ജുഡീഷ്യൽ അന്വേഷണം, supreme court, സുപ്രീംകോടതി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com