Paris cathedral blaze, Spire of Notre-Dame cathedral collapses: പാരീസിലെ വിഖ്യാതമായ നോത്രദാം പള്ളിയില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ അഗ്നിബാധയില്‍ പള്ളി ഗോപുരവും, മേല്‍ക്കൂരയുടെ സിംഹഭാഗവും തകര്‍ന്നു വീണു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല, ആളപായമില്ല എന്ന് ഫ്രാന്‍സ് സഹഅഭ്യന്തര മന്ത്രി ലോരന്റ്റ് ന്യൂണ്‍സ് പറഞ്ഞു.
Read More: അഗ്നിയിലമര്‍ന്ന് നോട്ടര്‍ഡാം ദേവാലയ ഗോപുരം, വീഡിയോ
Read in English: Paris cathedral blaze LIVE Updates: Spire of Notre-Dame cathedral collapses
പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത നോത്രദാം കത്തീഡ്രല്‍ പാരീസിന്റെ അടയാളമായി കരുതപ്പെടുന്നു. യുനെസ്കോ വേള്‍ഡ് ഹെറിട്ടേജ് പട്ടികയില്‍ പെട്ട നോത്രദാം പള്ളിയില്‍ ലക്ഷക്കണക്കിനു സന്ദര്‍ശകരാണ് വര്‍ഷം തോറും വന്നെത്തുന്നത്. വിക്ടർ യൂഗോയുടെ നോത്രദാം ദ് പറീ (നോത്രദാമിലെ കൂനൻ) എന്ന കൃതിയിലൂടെയാണ് ലോകം ഈ പള്ളിയെ പരിചയപ്പെടുന്നത്.
നൂറ് വര്‍ഷത്തിലേറെ എടുത്താണ് 1163യില്‍ പണി തുടങ്ങിയ ഈ പള്ളി പണികഴിപ്പിച്ചത്. ഫ്രഞ്ച് ഗോതിക് ശൈലിയില്‍ ഉള്ള വാസ്തുശില്പ കലയുടെ മുഖമുദ്രയായി കരുതപ്പെടുന്ന ഒന്നാണ് നോത്രദാം കത്തീഡ്രല്‍.
പള്ളിയ്ക്കക്കത്തു അമൂല്യമായ ശില്പങ്ങളും ചിത്രങ്ങളും ധാരാളമായി ഉണ്ട് എന്നും അഗ്നിബാധ ഒരു തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും പാരീസ് നഗര മേയര്‍ ആന്‍ ഹിഡാല്‍ഗോ പറഞ്ഞു.
It is immensely heartbreaking to see that the beloved #NotreDame Cathedral in Paris (@notredameparis) that has lasted for over 800 years is currently engulfed in flames. My heart goes out to those affected by this tragedy as well as those fighting hard to put out the fire. pic.twitter.com/FXfzseIq0J
— Baby Lamb (@BabyLamb5) April 15, 2019