മുംബൈ: മുംബൈ വോർളി പ്രദേശത്തെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിന്റെ 33-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ ഫ്ലാറ്റും ഈ നിലയിലാണ്. തീപിടിക്കുന്ന സമയത്ത് നടി ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല. പരസ്യ ചിത്രീകരണത്തിന് പുറത്തായിരുന്നു. 2010 ലാണ് ദീപിക 4 ബിഎച്ച്കെ ഫ്ലാറ്റ് വാങ്ങിയത്. 16 കോടിക്കാണ് ദീപിക ഫ്ലാറ്റ് വാങ്ങിയത്. താൻ സുരക്ഷിതയാണെന്ന് ദീപിക ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. 95 ഓളം കുടുംബങ്ങളെ സുരക്ഷിതമായി താഴെ എത്തിച്ചു. അപകടത്തിൽ ഇതുവരെ ആർക്കും പരുക്കേറ്റതായി വിവരമില്ല.

ജീനക്കാരും ഫയർ ബ്രിഗേഡും സംഭവ സ്ഥലത്തെത്തിയിട്ടുണ്ടെന്നും തീ അണയ്‌ക്കാനുളള ശ്രമങ്ങൾ തുടരുകയാണെന്നും മുംബൈ പൊലീസ് ട്വീറ്റ് ചെയ്‌തു. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ